ശാലിനിക്ക് ഇതെന്തുപറ്റി.!? മാമാട്ടിക്കുട്ടിയുടെ പെട്ടന്നുള്ള മാറ്റത്തിൽ അമ്പരന്ന് ആരാധകർ, സ്‌പെയിനിൽ കുടുംബത്തോടൊപ്പം അവധി ആഘോഷിച്ച് ശാലിനി അജിത്ത് കുമാർ.!! | Shalini Ajith Kumar Latest Family Moments In Spain
ഒരുകാലത്ത് മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു ശാലിനി. അതുകൊണ്ടുതന്നെ താരത്തിനെ അറിയാത്ത മലയാളികൾ ഉണ്ടോ എന്ന കാര്യം സംശയമാണ്. മലയാളിയായിരുന്നിട്ട് കൂടി തമിഴകത്തിന്റെ ഹൃദയം കീഴടക്കുവാൻ ശാലിനിക്ക് അധികസമയം ഒന്നും വേണ്ടിവന്നില്ല. അലൈപായുതേ ഉൾപ്പെടെയുള്ള നിരവധി ചിത്രങ്ങളിൽ നായികയായി എത്തിയതോടെ ശാലിനി തമിഴകത്തിനും പ്രിയങ്കരിയായി മാറി.
കുഞ്ചാക്കോ ബോബന് ഒപ്പമുള്ള ചിത്രങ്ങളിലാണ് മലയാളത്തിൽ താരം ഏറ്റവും കൂടുതൽ പ്രത്യക്ഷപ്പെട്ടത്. പ്രേം പൂജാരി, നിറം തുടങ്ങി വിരലിലെണ്ണാൻ കഴിയുന്നതിലും അധികം ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കുവാൻ അവസരം ലഭിച്ച ശാലിനി തമിഴകത്തിന് തന്നെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായ അജിത്തിനെ വിവാഹം ചെയ്തു കുടുംബജീവിതത്തിലേക്ക് കടന്നപ്പോൾ ആരാധകർക്ക് തെല്ലൊരു നിരാശയൊക്കെ അനുഭവപ്പെട്ടിരുന്നു. അതിനു കാരണം അഭിനയജീവിതം പാടെ ഉപേക്ഷിച്ചാണ് താരം കുടുംബജീവിതത്തിലേക്ക് ചുവട് വച്ചത് എന്നതു തന്നെയായിരുന്നു.
എന്നാൽ ഇന്ന് സോഷ്യൽ മീഡിയയിലും ശാലിനി സജീവമാണ്. മകന് ആദിക്കിനൊപ്പം ഉള്ള നിരവധി പോസ്റ്റുകൾ താരം ഇതിനോടകം തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഫുട്ബോളിനെ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് അജിത്തിന്റെയും ശാലിനിയുടെയും മകൻ. അതുകൊണ്ടുതന്നെ ഇത്തവണത്തെ ഫുട്ബോൾ മാമാങ്കത്തിന് മാഡ്രിഡിൽ എത്തിയിരിക്കുകയാണ് ശാലിനിയും മകനും.
ഗ്യാലറിയിൽ മാഡ്രിഡിനെ പിന്തുണച്ചുകൊണ്ടുള്ള ജേഴ്സി അണിഞ്ഞ് മകനൊപ്പം നിൽക്കുന്ന ചിത്രം ശാലിനി തന്നെയാണ് അവരുടെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തത്. പിന്നാലെ അജിത്ത് എവിടെ എന്ന ചോദ്യവുമായി നിരവധി പേർ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ അതിന് മറുപടിയൊന്നും നൽകാത്ത താരം വാക്കുകൾക്കപ്പുറം എന്ന ക്യാപ്ഷനോടെ ആണ് പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. പങ്കുവെച്ച് നിമിഷനേരം കൊണ്ട് തന്നെ താരത്തിന്റെ പോസ്റ്റ് ആളുകൾ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി പേരാണ് ഇതിനോടകം പോസ്റ്റ് ലൈക് ചെയ്യുകയും കമന്റുകൾ രേഖപ്പെടുത്തി രംഗത്തെത്തുകയും ചെയ്തത്.