ഞങ്ങളുടെ സന്തോഷം നിറഞ്ഞ ചിരി വിശേഷങ്ങൾ; അഞ്ജലിക്ക് ശിവേട്ടന്റെ സ്നേഹ സമ്മാനം, ഗോപുര വീട്ടിൽ ഷഫാനയും സജിനും.!! | Shafna Nizam And Sajin In GP Gopika Gopura Home

Shafna Nizam And Sajin In GP Gopika Gopura Home : ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും നിരവധി ആരാധകരുള്ള താരമാണ് ഗോവിന്ദ് പത്മസൂര്യ. റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് മുന്നിലേക്ക് എത്തിത്തു തുടർന്ന് നടനായും തിളങ്ങിയ താരം ഇപ്പോൾ വീണ്ടും സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ആരാധകരുടെ മനസ് കീഴടക്കുകയാണ്.

അടുത്തിടെയാണ് താരത്തിന്റെ വിവാഹം സീരിയൽ താരമായ ഗോപികയുമായി നടന്നത്.അതിനുശേഷം വീണ്ടും താരങ്ങൾ ഇരുവരും സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടി. സീരിയൽ ഒന്നാകെ ഞെട്ടിച്ചു കൊണ്ടാണ് ഗോപികയുടെ ജീവിതത്തിലേക്ക് ജിപി കടന്നുവന്നത്. സമൂഹ മാധ്യമങ്ങളിൽ പുതിയ അപ്ഡേഷനുമായി എല്ലായിപ്പോഴും ജിപി എത്താറുണ്ട്. വിവാഹ ശേഷമുള്ള താരങ്ങളുടെ ഓരോ വിശേഷങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു.

ഇപ്പോൾ താരത്തിന്റെതായി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ഒരു പുത്തൻ ആഘോഷത്തിന്റെ സന്തോഷ കാഴ്ചകൾ പോസ്റ്റാണ്. ദിവസങ്ങൾ മുൻപാണ് ഇരുവരും പുത്തൻ വീട് വാങ്ങിയ സന്തോഷം എല്ലാവരെയും അറിയിച്ചത്.പുത്തൻ വീട്ടിലെ ഗോപിക : ജി. പി എൻട്രിയും സന്തോഷവും എല്ലാം ആരാധകരെ അടക്കം ഏറെ ആനന്ദത്തിലാക്കിയിരുന്നു.

ഇപ്പോൾ തങ്ങൾ പുത്തൻ വീടായ ഗോപുരയിലേക്ക് അഥിതികൾ എത്തിയ സന്തോഷം പങ്കിടുകയാണ് ഇരുവരും. മറ്റാരുമല്ല സാന്ത്വനം സീരിയൽ നായകൻ കൂടിയായ സജിനും ഭാര്യ ഷഫ്‌നയുമാണ് ഇരുവരെയും കാണാൻ പുത്തൻ സ്വപ്നഭവനത്തിലേക്ക് എത്തിയത്. കൂടാതെ ജി. പി പങ്കിട്ട ചിത്രത്തിൽ ഗോപിക അനിയത്തിയെയും കാണാൻ കഴിയും.” Smile &Laughter At Gopura “എന്നാണ് ഈ ചിത്രത്തിന് ജി. പി കൊടുത്ത ക്യാപ്ഷൻ.