ഒരിടത്ത് അടി; മറ്റൊരിടത്ത് അടിച്ചുപൊളി..!! പ്രേക്ഷകർ ഇതുവരെ കാണാത്ത പ്രണയരംഗങ്ങളുമായി സാന്ത്വനം… | Santhwanam Today 10 June 2022

Santhwanam Today 10 June 2022 : ബാലനും ഹരിയും തറവാട്ടുവീട്ടിൽ അടിച്ചുതകർക്കുന്നു…ശിവനും അഞ്‌ജലിയും അടിമാലിയിൽ അടിച്ചുപൊളിക്കുന്നു!!! അതെ, ഏറെ ഹൃദ്യമായ ശിവാഞ്‌ജലി പ്രണയാർദ്രരംഗങ്ങൾ ഇനി സാന്ത്വനത്തിൽ ഒരു നനുത്ത മഴയായി പെയ്തിറങ്ങുകയാണ്. ശിവേട്ടന്റെ മനസ്സിൽ കല്ലാണോ എന്ന് പണ്ടൊരിക്കൽ ചോദിച്ചുപോയ അഞ്ജു ഇന്ന് കല്ലിന്റെ സ്ഥാനത്ത് റോസാപ്പൂ ആണെന്ന് തിരുത്തിപ്പറയുകയാണ്. ‘ആ റോസാപ്പൂ ഞാൻ തന്നെയാണെന്ന് എനിക്കറിയാം’ എന്നുപറഞ്ഞുകൊണ്ട് ശിവേട്ടന്റെ മാറിലേക്ക് ചായുന്ന അഞ്ജു.

പ്രണയസുരഭിലമാണ് ഇനി ഓരോ രംഗങ്ങളും. ‘ലളിതം സുന്ദരം ഈ ശിവാഞ്‌ജലി നിമിഷങ്ങൾ’ എന്നുപറഞ്ഞുകൊണ്ടാണ് സാന്ത്വനം പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോ ചാനൽ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ രണ്ട് എപ്പിസോഡുകളിലും ശിവാഞ്‌ജലിമാരെ കാണിക്കാതായതോടെ പ്രേക്ഷകർ ഏറെ നിരാശയിലായിരുന്നു. എന്നാൽ ശിവാഞ്‌ജലി ആരാധകരുടെ എല്ലാ പരാതികളും തീർത്തുകൊണ്ടാണ് ഇപ്പോൾ പുതിയ പ്രൊമോ ചാനൽ പുറത്തുവിട്ടിരിക്കുന്നത്.

Santhwanam Today 10 June 2022
Santhwanam Today 10 June 2022

പ്രൊമോ കണ്ടതോടെ ഒരു പാട്ട് വരുന്നുണ്ടോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്. ഒരു പാട്ട് സീനിൽ മാത്രമായി ശിവാഞ്‌ജലിമാരുടെ അടിമാലി ട്രിപ്പ് അവസാനിപ്പിക്കല്ലേ എന്നും പ്രേക്ഷകർ കമന്റ് ചെയ്യുന്നുണ്ട്. സാന്ത്വനം പരമ്പരയുടെ ആരാധകരിൽ ഭൂരിഭാഗവും ശിവാഞ്‌ജലിമാരെ കാണാൻ ഓടിയെത്തുന്നവരാണ്. അതുകൊണ്ട് തന്നെ തറവാട്ട് സീനുകളേക്കാൾ ഞങ്ങൾക്ക് കൂടുതലായും കാണേണ്ടത് ശിവാഞ്‌ജലി പ്രണയം തന്നെയാണെന്ന് എടുത്തുപറയുകയാണ് ഇപ്പോൾ പ്രേക്ഷകർ. തുടക്കത്തിൽ

കണ്ണിൽ കണ്ടാൽ പരസ്പരം കലഹിക്കുന്ന രണ്ടുപേരായിരുന്നു ശിവനും അഞ്ജുവും. ഏറെ അപ്രതീക്ഷിതമായ ഒരു സാഹചര്യത്തിൽ ശിവന് അഞ്‌ജലിയെ വിവാഹം കഴിക്കേണ്ടി വരികയായിരുന്നു. വിവാഹം കഴിഞ്ഞ ആദ്യനാളുകളിൽ തന്നെ കലഹത്തിൽ നിന്നും മൗനപ്രണയത്തിന്റെ വക്കിലേക്ക് മാറി ഇവർ. തറവാട്ട് വീട്ടിൽ കുരുക്കുകൾ മുറുകുകയാണ്. ഭദ്രനും മക്കളും ചേർന്ന് ബാലനെതിരെയുള്ള ശത്രുപാളയം കടുപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്തായാലും നിർണ്ണായകമായ കഥാസന്ദർഭങ്ങളാണ് ഇനി സാന്ത്വനത്തിൽ