മനസമ്മതത്തിന് ശേഷം അടുത്ത വിശേഷം.!! സന്തോഷ വാർത്ത അറിയിച്ച് സാന്ത്വനം അച്ചു; കണ്ണന്റെ അച്ചുവിന് ആശംസകളേകി ആരാധകർ.!! | Santhwanam Manjusha Martin Happy News

Santhwanam Manjusha Martin Happy News : മലയാളം എനിക്ക് സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട സീരിയലുകളിൽ ഒന്നാണ് സാന്ത്വനം. മലയാളം ടെലിവിഷൻ സീരിയലുകളിലെ റേറ്റിങ്ങിലും ഏറ്റവും മുൻപന്തിയിൽ തന്നെയാണ് സാന്ത്വനം. സാന്ത്വനത്തിന് മറ്റു സീരിയലുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് അതിന്റെ വ്യത്യസ്തമായ കഥ ശൈലി തന്നെയാണ്. അക്കാരണം കൊണ്ട് തന്നെ പ്രേക്ഷകരുടെ ജനപ്രീതി നേടിയെടുക്കുന്നതിന് സാന്ത്വനം എന്ന സീരിയലിന് സാധിച്ചിട്ടുണ്ട്.

കൂടാതെ തന്നെ ഈ പരമ്പരയിലെ ഓരോ കഥാപാത്രങ്ങൾക്കും നിരവധി ആരാധകരാണ് സമൂഹ മാധ്യമങ്ങളിലും ഉള്ളത്. ഈ സീരിയലിലെ കണ്ണൻ എന്ന കഥാപാത്രത്തിന്റെ മുറപ്പെണ്ണാളെ എത്തുന്ന കഥാപാത്രമാണ് അച്ചു. മഞ്ജുഷ മാർട്ടിൻ എന്നാണ് താരത്തിന്റെ പേര്. സീരിയൽ മേഖലയിലേക്ക് എത്തുന്നതിന് മുൻപ് തന്നെ സമൂഹം മാധ്യമങ്ങളിലൂടെ ആരാധകരുടെ ശ്രദ്ധ നേടിയ താരമാണ് മഞ്ജുഷ മാർട്ടിൻ. tiktok ലൂടെ എത്തി വലിയ ആരാധകരെ സ്വന്തമാക്കിക്കൊണ്ട് വൈറൽ വീഡിയോസിലൂടെയും മറ്റും ജനപ്രീതി നേടിയ താരം തുടർന്ന് ഇൻസ്റ്റഗ്രാം യൂട്യൂബ് ചാനലിലൂടെയെല്ലാം പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി.

ഇതിനെ തുടർന്നാണ് മഞ്ജു സാന്ത്വനം എന്ന സീരിയലിലേക്ക് ഉള്ള എൻട്രി നടത്തിയത്. തന്റെ സീരിയൽ അഭിത്തിനിടയിലും താരം വ്ലോഗിങ്ങും റീൽസ് വീഡിയോസുമായി എല്ലാം സജീവ സാന്നിധ്യമാണ്. മഞ്ജുഷ മാർട്ടിൻ ഈ അടുത്ത് എൽഎൽബി പാസായി അഡ്വക്കേറ്റ് ആയി എൻട്രോൾ ചെയ്തത് വലിയ വാർത്ത ആയിരുന്നു.

ഇപ്പോൾ താരത്തിന്റെതായി ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഒരു പുതിയ റീൽ വീഡിയോ ആണ്. തന്റെ സ്വപ്നവാഹനമായ സ്കൂട്ടർ സ്വന്തമാക്കിയ സന്തോഷം ആണ് താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്. സ്കൂട്ടർ സ്വന്തമാക്കി അതിനുമുന്നിൽ അഡ്വക്കേറ്റ് എന്ന സ്റ്റിക്കർ പതിക്കുന്നതും ഈ വീഡിയോയിൽ കാണാം. എന്റെ ജീവിതത്തിലെ മറ്റൊരു സ്വപ്നം സാധ്യമായി എന്നാണ് താരം ഈ വീഡിയോ പങ്കുവെച്ച് ഇൻസ്റ്റഗ്രാംമിൽ കുറിച്ചത്. തരം പങ്കുവെച്ച വീഡിയോയ്ക്ക് നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്.