സാന്ത്വനത്തിൽ അടുത്ത കുഞ്ഞു വാവ.!! അപ്പുവിന് പുറകെ അമ്മുവിനും വിശേഷം; തമ്പി വീണ്ടും അപ്പുപ്പനാവുന്നു.!! | Santhwanam Fame Kalyani Sunil Pregnant

Santhwanam Fame Kalyani Sunil Pregnant : മലയാളം ടെലിവിഷൻ സീരിയൽ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് കല്യാണി സുനിൽ. സാന്ത്വനം, കനൽ പൂവ് എന്നീ സീരിയലുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടി ഇപ്പോഴിതാ ഒരു സന്തോഷ വാർത്തയുമായി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്. സീരിയൽ രംഗത്ത് കല്യാണി സുനിൽ എന്ന പേരിൽ അറിയപ്പെടുന്ന താരത്തിന്റെ യഥാർത്ഥ പേര് സോന സുനിൽ എന്നാണ്.

സാന്ത്വനം എന്ന ജനപ്രിയ സീരിയലിൽ ഹരിയുടെ ഭാര്യ അപ്പുവിന്റെ അനിയത്തി അമ്മുവിൻ്റെ വേഷമാണ് കല്യാണി സുനിൽ അവതരിപ്പിക്കുന്നത്. അമരാവതിയിലെ തമ്പിയുടെ ഇളയ മകളായും, അപർണയുടെ കുഞ്ഞനുജത്തിയയും പലപ്പോഴും കല്യാണി സ്ക്രീനിൽ തിളങ്ങി നിന്നിട്ടുണ്ട്. അപ്പുവിന്റെ പ്രണയ ബന്ധത്തിലും, ഒളിച്ചോട്ടത്തിലും അപ്പുവിനെ ഒരു സഹായമായി ഈ കുഞ്ഞനുജത്തി കൂടെ ഉണ്ടായിരുന്നത് പ്രേക്ഷകരുടെ മനസ്സിൽ ഇന്നും തങ്ങി നിൽക്കുന്നുണ്ട്.

താരം ഗർഭിണിയാണ് എന്ന സന്തോഷ വാർത്ത ആണ് ഇപ്പോൾ തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ കല്യാണി ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. കയ്യിൽ ഒരു ഡബിൾ ലൈൻ ഉള്ള പ്രഗ്നൻസി കിറ്റ് പിടിച്ചുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. “ബേബി ലോഡിങ്! വെയിറ്റിംഗ് ഫോർ ഓർ ലിറ്റിൽ വൺ” എന്നാണ് ചിത്രത്തിന് താഴെ കല്യാണി കുറിച്ചത്. അനൂപ് ആണ് കല്യാണിയുടെ ജീവിതപങ്കാളി.

നിരവധി പേർ കല്യാണിക്കും അനൂപിനും ആശംസകൾ അറിയിച്ച് കമൻറ് ബോക്സിൽ എത്തി. ഇരുവരുടെയും വിവാഹം മിനിസ്ക്രീം ലോകത്ത് ഒരു ആഘോഷം തന്നെയായിരുന്നു, സാന്ത്വനം വീട്ടിലെ കുടുംബാംഗങ്ങളെല്ലാം ഒന്നിച്ചെത്തി കല്യാണിക്ക് ആശംസകൾ അറിയിച്ചപ്പോൾ സോഷ്യൽ മീഡിയ പ്രേക്ഷകർ അത് ഏറ്റെടുത്ത് കല്യാണിക്ക് ആശംസകളുമായി എത്തിയിരുന്നു. മലയാളം ടെലിവിഷൻ സീരിയൽ രംഗത്ത് നിന്നും നിരവധി പേർ ചടങ്ങിൽ പങ്കെടുത്തിരുന്നു.