പ്രേക്ഷകരെ വീണ്ടും കുടുകുടാ ചിരിപ്പിച്ചു സാന്ത്വനം ഹരിയും സേതുവേട്ടനും; പുതുപുത്തൻ റീൽ വീഡിയോ യുമായി ഗിരീഷ് നമ്പിയാരും ബിജേഷ് അവനൂരും… | Santhwanam Fame Bijesh Avanoor And Gireesh Nambiar Latest Reel Video Goes Viral Malayalam

Santhwanam Fame Bijesh Avanoor And Gireesh Nambiar Latest Reel Video Goes Viral Malayalam : മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട പരമ്പര ആയി മാറിയിരിക്കുകയാണ് സാന്ത്വനം. കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ മാത്രമല്ല യുവ ജനങ്ങള്‍ക്കിടയിലും സാന്ത്വനം ഇപ്പോള്‍ ട്രെന്‍ഡായി മാറി കഴിഞ്ഞു. ജനപ്രിയതയിലും കാഴ്ചക്കാരുടെ എണ്ണത്തിലും റെക്കോര്‍ഡ് നേട്ടമുള്ള സാന്ത്വനം എന്ന സീരിയലിലെ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് വളരെ ഏറെ പ്രിയപ്പെട്ടവര്‍ തന്നെയാണ്.നടൻ ബിജേഷ് അവനൂർ സാന്ത്വനത്തില്‍ സേതുവെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വരികയാണ്. സേതു ചുരുങ്ങിയ സമയം കൊണ്ട് ആരാധകര്‍ ഏറ്റെടുത്ത കഥാപാത്രമാണ്.

സോഷ്യൽ മീഡിയയിൽ ബിജേഷിന്‌ നിറയെ ആരാധകരാണുള്ളത്.യഥാർത്ഥ പേരിനെക്കാളും സാന്ത്വനത്തിലെ സേതു ഏട്ടൻ എന്നാണ് താരം പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. തന്റെ വിശേഷങ്ങളും ചിത്രങ്ങളും മറ്റും താരം തന്റെ ഇൻസ്റ്റഗ്രാമിൽ നിരന്തരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ വയറിലാകുന്നത് താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ഏറ്റവും പുതിയ റീൽ വീഡിയോ ആണ്.

സാന്ത്വനം സീരിയലിലെ ഹരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗിരീഷ് നമ്പ്യാരും ബിജേഷ് വാനൂരും ചേർന്ന് പങ്കുവെച്ച റീൽ വീഡിയോ ശ്രദ്ധ നേടുകയാണ്. മോഹൻലാൽ ശോഭന എന്നിവർ പ്രധാന കഥാപാത്രമായി പുറത്തിറങ്ങിയ മിന്നാരം എന്ന ചിത്രത്തിലെ ഒരു കോമഡി രംഗമാണ് ഇവർ ചേർന്ന് റിയൽ വീഡിയോയായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ തന്റെ ചോര എ പോസിറ്റീവ് ആണോ, എനിക്ക് ഇവനെ പണ്ടേ സംശയമുണ്ടായിരുന്നു’ എന്ന് ക്യാപ്ഷൻ നൽകിയാണ് ഈ വീഡിയോ താരം പങ്കുവെച്ചിരിക്കുന്നത്.

വളരെ രസകരമായി അവതരിപ്പിച്ച റിയൽ വീഡിയോയ്ക്ക് കമന്റുകളുമായി നിരവധി ആരാധകരാണ് എത്തുന്നത്. ‘ ഹരിയേട്ടന്റെ ആ വീഴാൻ പോവൽ’ എന്റെ പൊന്നോ, എന്നാ കുഞ്ഞിന്റെ പേര് പറ, ഇപ്പോ താഴെ കിടന്നേനെ, നിന്റെ ചോര എ പോസിറ്റീവ് ആണോ എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴെ ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്.

Rate this post