മനസമ്മതത്തിന് ശേഷം സേവ് ദി ഡേറ്റ്.!! സന്തോഷ വാർത്തയുമായി സാന്ത്വനം കണ്ണനും അച്ചുവും; അഡ്വക്കേറ്റ് മഞ്ജുഷ മാർട്ടിനും അച്ചു സുഗന്തും ഒന്നിക്കുന്നു.!! | Santhwanam Achu Sugandh Manjusha Martin Save The Date

Santhwanam Kannan Achu sugand And Manjusha Martin Manasammatham : മലയാളി പ്രേക്ഷകരെ മൂന്നു വർഷത്തോളം ഒരുപോലെ ആകർഷിച്ച സീരിയലാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. ഇന്നത്തെ കാലത്ത് കാണാൻ സാധിക്കാത്ത കൂട്ടുകുടുംബത്തിലെ രസകരമായ അനുഭവങ്ങളാണ് സീരിയലിലെ പ്രധാന ആകർഷണം. അതു കൊണ്ട് തന്നെ സാന്ത്വനത്തിലെ ഓരോ കഥാപാത്രങ്ങളും മലയാളികൾക്ക്

പ്രിയങ്കരമാണ് താനും. ചേട്ടാനുജന്മാരുടെ ജീവിത പശ്ചാത്തലത്തിൽ ഒരുക്കിയ സീരിയലിൽ ഇളയ അനുജനായ കണ്ണനെ അവതരിപ്പിക്കുന്നത് അച്ചു സുഗന്ധാണ്. ചെറുപ്പം മുതലേ അഭിനയമോഹമുണ്ടായിരുന്ന അച്ചു സുഗന്ധ് അസിസ്റ്റൻ്റ് ഡയറക്ടറായി ജോലി ചെയ്ത ശേഷമാണ് സാന്ത്വനത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യാൻ കിട്ടിയത്. സീരിയൽ തുടങ്ങിയതു മുതൽ പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റാൻ അച്ചു

സുഗന്ധിന് സാധിച്ചിരുന്നു. അച്ചുവിൻ്റെ നായികയായി സീരിയലിൽ കണ്ണൻ്റെ മുറപ്പെണ്ണുമായി എത്തിയിരുന്നത് സോഷ്യൽ മീഡിയയിൽ വൈറലായ മഞ്ജുഷ മാർട്ടിനാണ്. കണ്ണൻ്റെയും മുറപ്പെണ്ണായ അച്ചുവിൻ്റെയും കോമ്പോ മലയാളി സീരിയൽ പ്രേമികൾ കൈ നീട്ടി സ്വീകരിച്ചിരുന്നു. സാന്ത്വനത്തിൽ വന്നശേഷം മഞ്ജുഷയും ആരാധകരുടെ പ്രിയ നായികയായി തീർന്നു. സോഷ്യൽ മീഡിയയിൽ സജീവമായ

മഞ്ജുഷയും അച്ചു സുഗതും പങ്കുവയ്ക്കുന്ന ഓട്രോ വിശേഷവും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.ഇപ്പോഴിതാ അച്ചു സുഗത് പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലാകുന്നത്. അച്ചുവും മഞ്ജുഷയും ചേർന്ന് അഭിനയിക്കുന്ന വെബ് സീരിസായ ‘മനസ്സമ്മതം’ നവംർ 24 ന് റിലീസാവുകയാണ്. ‘ഡേറ്റ് മറക്കേണ്ട, നവംമ്പർ 24 ന്, ലോക്ചെയ്തോളിൻ’ എന്നാണ് അച്ചു സുഗത് മനസമ്മതത്തിൻ്റെ പോസ്റ്റിന് താഴെ നൽകിയ ക്യാപ്ഷൻ. ആരാധകർ കാത്തിരിക്കുകയാണ്, ആശംസകൾ തുടങ്ങിയ കമൻ്റുമായി എത്തുകയും ചെയ്തു. അച്ചു സുഗതും, മഞ്ജുഷ മാർട്ടിനും കൂടി അഭിനയിച്ച ‘കോഫി വിത്ത് ലൗ ‘വലിയ പ്രേക്ഷക പിന്തുണ ലഭിച്ച സീരിസായിരുന്നു.