ലവ് അറ്റ് ഫസ്റ്റ് സൈറ്റ്.!! അങ്ങനെ നാലാമതെ വാവയും എത്തി; വീണ്ടും ആന്റി ആയ സന്തോഷത്തിൽ റെയ്‌ച്ചൽ മാണി.!! | Rachel Maaney Happily Holding Pearle Maaney Second Baby

Rachel Maaney Happily Holding Pearle Maaney Second Baby : മലയാളികളുടെ പ്രിയപ്പെട്ട അവതാരകയാണ് പേളി മാണി. വെറൈറ്റി ലുക്കും രസകരമായ അവതരണവും ഒക്കെ കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച പേളിയുടെ വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് എപ്പോഴും ഇഷ്ടമാണ്. ഡിഫോർ ഡാൻസസ് എന്ന ഡാൻസ് റിയാലിറ്റി ഷോയുടെ അവതാരകയായിരുന്ന പേളി മാണി അന്ന് യുവാക്കൾക്കിടയിൽ ഉണ്ടാക്കിയെടുത്ത സ്വാധീനം ചെറുതല്ല.

പിന്നീട് ബിഗ്‌ബോസ് മലയാളം സീസൺ വണ്ണിൽ പങ്കെടുക്കുകയും ഷോയിലെ മറ്റൊരു മത്സരാർത്ഥി ആയ ശ്രീനിഷുമായി പ്രണയത്തിലായ താരം ശ്രീനിഷിനെ വിവാഹം കഴിക്കുകയും ചെയ്തു. ഇവരുടെ പ്രണയവും മലയാളികൾ ഏറെ ആഘോഷമാക്കിയിരിന്നു. ഇവരുടെ ആദ്യത്തെ കുഞ്ഞാണ് നിലു ബേബി. നിലു ജനിച്ചതിനു ശേഷം മീഡിയയിൽ നിന്നും സിനിമയിൽ നിന്നും ഒക്കെ മാറി നിന്ന പേളി പക്ഷെ വെറുതെ ഇരിക്കാൻ തയ്യാറായില്ല.

ലക്ഷക്കണക്കിന് സബ്സ്ക്രൈബ്ഴ്സ് ഉള്ള യൂട്യൂബ് ചാനലിൽ വളരെ ആക്റ്റീവ് ആണ് താരം. തന്റെ വിശേഷങ്ങൾ എല്ലാം യൂട്യൂബ് ചാനലിലൂടെ താരം ആരാധകാരുമായി പങ്ക് വെയ്ക്കാറുണ്ട്. നിലു ബേബിയെ പ്രെഗ്നന്റ് ആയത് മുതൽ എല്ലാ വിശേഷങ്ങളും താരം യൂട്യൂബിൽ അപ്ഡേറ്റ് ചെയ്തിരുന്നു. പിന്നീട് രണ്ടാമത് പ്രെഗ്നന്റ് ആയപ്പോഴും താരം അത് ആരാധകാരുമായി പങ്ക് വെച്ചു. ഇപോഴിതാ രണ്ടാമത്തെ കുഞ്ഞും ജനിച്ചിരിക്കുകയാണ്. പേളിയുടെ അനിയത്തി റെയ്‌ചെലിനും രണ്ട് കുഞ്ഞുങ്ങളാണ് ഉള്ളത്.

പേളിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് റെയ്ച്ചൽ. ഇരുവരും അടുത്തടുത്ത സമയങ്ങളിൽ ആണ് പ്രെഗ്നന്റ് ആയിരുന്നത്. നിലു ബേബി ജനിച്ചപ്പോൾ റെയ്ച്ചലിന്റെ വിവാഹം കഴിഞ്ഞിരുന്നില്ല നിലുവിനെ കൂടുതൽ പരിപാലിച്ചത് റെയ്ച്ചൽ ആയിരുന്നു. ഇപോഴിതാ പേളിയുടെ രണ്ടാമത്തെ കുഞ്ഞിനെ കയ്യിലെടക്കുന്ന ചിത്രമാണ് റെയ്ച്ചൽ പങ്ക് വെച്ചിരിക്കുന്നത്. ലവ് അറ്റ് ഫസ്റ്റ് സൈറ്റ്. രണ്ടാമത് ഒരു തവണ കൂടി ആന്റി ആയിരിക്കുന്നു എന്ന അടികുറിപ്പോടെയാണ് താരം ചിത്രം പങ്ക് വെച്ചിരിക്കുന്നത്.