ജയറാമിന്റെ ചെന്നൈയിലെ വീട്ടുമുറ്റത്ത് അപ്രതീക്ഷിത അതിഥികൾ.!! പാര്‍വ്വതിയും ജയറാമും മകളും ഒപ്പം ആരെല്ലാം എന്ന് കണ്ടോ!? | Sanju Samson With Jayaram Family Malayalam

Sanju V Samson With Jayaram Family : മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങൾ ആണ് ജയറാമും ഭാര്യ പാർവതി ജയറാമും. അപരൻ എന്ന സിനിമയിലൂടെ ആയിരുന്നു ജയറാമിന്റെ മികച്ച വരവ് മലയാള സിനിമയിൽ. പിന്നീട് പർവതിയുമായി പ്രണയത്തിൽ ആവുകയും വിവാഹം ചെയ്യുകയും ചെയ്തു.

മകൻ കാളിദാസ് ജയറാമും ഇന്ന് അറിയപ്പെടുന്ന പുതുമുഖ താരം ആണ്. മകൾ മാളവിക ജയറാം മോഡലിംഗ് മേഖലയിൽ മികച്ചു നിൽക്കുന്നു. ഇപ്പോൾ ജയറാം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം ആണ് വൈറൽ ആയികൊണ്ടിരിക്കുന്നത്. ക്രിക്കറ്റ് ആരാധകരുടെയും മലയാളികളുടെയും മനസ്സ് കീഴടക്കിയ ക്രിക്കറ്റ് പ്ലയെർ ആണ് സഞ്ജു സാംസൺ.

ഇപ്പോഴിതാ താരവും ഭാര്യ ചാരുലതയും ജയറാമിനെയും കുടുംബത്തെയും കാണാൻ എത്തിയ ചിത്രം ജയറാം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. കൂടാതെ സഞ്ജുവും ഇൻസ്റ്റാഗ്രാമിൽ ചിത്രം പോസ്റ്റ് ചെയ്തിട്ട് ഉണ്ട്. ജയറാമും പാർവതിയും മകൾ മാളവികയും സഞ്ജു സാംസണും ഭാര്യ ചാരുലതയും ഒരുമിച്ച് നിൽക്കുന്ന ചിത്രമാണ് ജയറാമും സഞ്ജു സാംസണും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. സഞ്ജുവിന്റെ പോസ്റ്റിന് ലക്ഷങ്ങളാണ് ലൈക്കുകൾ വാരി കൂട്ടിയത്. ‘വളരെ സന്തോഷം ഉണ്ട് നിങ്ങൾ ഇവിടെ ഉണ്ടായതിൽ’ എന്ന അടിക്കുറുപ്പോടു കൂടിയാണ് ജയറാം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

‘നല്ലൊരു സന്തോഷമായൊരു സ്നേഹപരവും ആയ കുടുംബം ആണ്, വളരെ നല്ലൊരു സമയം ഞങ്ങൾ പങ്കിട്ടു… കാളിദാസ് ജയറാം മിസ് യു ബ്രോസ്ക്കി’ എന്ന കുറിപ്പടിയോട് കൂടിയാണ് സഞ്ജു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. പാർവതി സോഷ്യൽ മീഡിയയിൽ അത്ര സജീവം അല്ലെങ്കിലും ജയറാം കുടുംബ വിശേഷങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ആരാധകരുടെ സന്തോഷ പ്രകടനം ഇപ്പോഴും കമ്മെന്റ് ബോക്സിൽ തുടർന്ന് കൊണ്ടിരിക്കുക ആണ്.

Rate this post