ദുബായിലെ ഇരുട്ടിൽ പച്ച സുന്ദരിയായി സാനിയ!! ഹോട്ട് ലുക്കിൽ താരത്തിന്റെ പുത്തൻ ചിത്രങ്ങൾ വൈറലാകുന്നു… | Saniya Iyappan In Dubai Marina City Malayalam

Saniya Iyappan In Dubai Marina City Malayalam : മലയാള സിനിമയിലെ യുവതാരങ്ങളിൽ‌ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പൻ. സിനിമയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഏറെ ശ്രദ്ധനേടാൻ താരത്തിന് സാധിച്ചിരുന്നു. ക്വീൻ എന്ന ചിത്രമായിരുന്നു സാനിയയുടെ സിനിമാ ജീവിതത്തിലേക്ക് വഴിത്തിരിവായത്. ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രം സിനിമാസ്വാദകർ ഏറ്റെടുത്തിരുന്നു. നടിക്കു പുറമെ നല്ലൊരു ഡാൻസർ കൂടിയാണ് സാനിയ.

മഴവിൽ മനോരമ ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഡി4 ഡാൻസ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥി കൂടിയായിരുന്നു സാനിയ. അഭിനയത്തോടൊപ്പം മോഡലിംഗിലും തന്റെ കഴിവു തെളിയിച്ചിട്ടുണ്ട് സാനിയ ഇയ്യപ്പന്‍. സമൂഹമാധ്യമങ്ങളിൽ സാനിയ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. ​ഗ്ലാമറസ് വേഷധാരണത്തിനു സാനിയയ്ക്ക് പലപ്പോഴും വിമർശനങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്.

ലൂസിഫർ, കൃഷ്ണൻകുട്ടി പണിതുടങ്ങി, പ്രേതം 2, ബാല്യകാലസഖി, അപ്പോത്തിക്കിരി, സകലകലാശാല, വൈറ്റ് റോസ്, എന്ന് നിന്റെ മൊയ്തീൻ, പതിനെട്ടാം പടി, ദി പ്രീസ്റ്റ്, സല്യൂട്ട് എന്നീ ചിത്രങ്ങളിലും സാനിയ അഭിനയിച്ചിട്ടുണ്ട്. സാറ്റർഡേ നൈറ്റ് ആണ് സാനിയയുടെ അവസാനമായി ഇറങ്ങിയ ചിത്രം.

ഇപ്പോഴിതാ ദുബായ് മറീന സിറ്റിയിൽ നിന്നുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് സാനിയ. ഇളംപച്ച നിറത്തിലുള്ള ഡ്രസ്സിൽ ബോൾഡ് ലുക്കിൽ ഉള്ളതാണ് ഫോട്ടോ. നൈറ്റ് വ്യൂവിലുള്ള ബീച്ച് ആണ് ഫോട്ടോയുടെ ബാക്ക്ഗ്രൗണ്ടിൽ. നിരവധി ലൈക്കും കമന്റും ഫോട്ടോക്ക് ലഭിച്ചിട്ടുണ്ട്. ശെരിക്കും ദുബായിയിലെ രാത്രിയുടെ ഭംഗിയെല്ലാം സാനിയയുടെ ഈ ചിത്രങ്ങളിൽ അതുപോലെ വന്നിട്ടുണ്ട് എന്ന വേണം പറയാം.