കേരളക്കരയുടെ കുഞ്ഞനുജത്തിക്ക് 21-ാം പിറന്നാൾ!! ഗ്ലാമറസ് നായികയ്ക്ക് പിറന്നാൾ മധുരവുമായി മലയാള സിനിമ ലോകം മുഴുവൻ; അത്യുഗ്രൻ പിറന്നാൾ പാർട്ടി വൈറൽ… | Saniya Iyappan Birthday Celebration Malayalam

Saniya Iyappan Birthday Celebration Malayalam : മലയാള സിനിമ നടി മോഡൽ നർത്തകി എന്നിങ്ങനെ നിരവധി മേഖലകളിൽ തന്നെ കഴിവ് തെളിയിച്ച താരമാണ് ഗ്രയ്സ് ആന്റണി. തന്റെ പതിനെട്ടാം വയസ്സിൽ ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമ ലോകത്തേക്ക് കടന്നുവരുന്നത്. ഈ ചിത്രം പ്രേക്ഷകർക്ക് മുൻപിൽ എത്തിയത് 2016 ലാണ്. എന്നാൽ 2019 ൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെയാണ് ഗ്രേസ് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നത്.

തമാശ, ഹലാൽ ലവ് സ്റ്റോറി, സാജൻ ബേക്കറി തുടങ്ങിയ ചിത്രങ്ങളിലെ ഗ്രേസിന്‍റെ അഭിനയം പറഞ്ഞറിയിക്കാവുന്നതിലും മുകളിലായിരുന്നു.അതുപോലെ തന്നെ 2022ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ റോഷാക്കിലെ ഗ്രേസിന്റെ വേഷവും വളരെയധികം കൈയ്യടി നേടിയിരുന്നു. സിനിമ മേഖലയിൽ മാത്രമല്ല ടെലിവിഷൻ മേഖലയിലും സജീവ സാന്നിധ്യമാണ് നമ്മുടെ താരം.

അതുപോലെതന്നെ സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാൻ ഗ്രേസ് സമയം കണ്ടെത്താറുണ്ട്. താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വിശേഷങ്ങളും വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറാറുള്ളത്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയൊരു ചിത്രമാണ് സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുന്നത്. പ്രിയതാരം സാനിയ ഇയ്യപ്പനോടൊപ്പമുള്ളതാണ് പുതിയ ചിത്രം.

സാനിയയുടെ പിറന്നാളിന് താരത്തിന് ആശംസകൾ നൽകി കൊണ്ടാണ് ഗ്രേസ് ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. Happiest birthday love എന്ന അടിക്കുറിപ്പോടെയാണ് സാനിയക്കൊപ്പം ഉള്ള ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രേക്ഷകർക്ക് സുപരിചിതരായ യുവ നടിമാരിൽ ഒരാളാണ് സാനിയയും.ക്വീൻ എന്ന ചിത്രമാണ് സാനിയെ പ്രേക്ഷകർക്ക് പ്രിയങ്കരി ആക്കി തീർത്തത്. സാനിയ പങ്കുവെക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ നിന്നും വളരെ പെട്ടന്നാണ് പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. നല്ലൊരു നർത്തകിയും മോഡലും കൂടിയാണ് സാനിയ.

4/5 - (1 vote)