മലർ മിസ്സിന്റെ വീട്ടിൽ കല്യാണം; ചേച്ചിക്ക് മുന്നേ വിവാഹിതയായി പൂജ കണ്ണൻ, നടി സായി പല്ലവിയുടെ സഹോദരിക്ക് പ്രണയവിവാഹം.!! | Sai Pallavi Sister Pooja Kannan Wedding
Sai Pallavi Sister Pooja Kannan Wedding : പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് സായി പല്ലവി. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം മികച്ച നടിയും ഡാൻസറും കൂടിയാണ്. ഇപ്പോൾ താരത്തിന്റെതായി സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് തന്റെ സഹോദരിയും നടിയുമായ പൂജാ കണ്ണന്റെ വിവാഹ വിശേഷങ്ങൾ ആണ്.
നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് പൂജാ കണ്ണൻ വിവാഹിതയായിരിക്കുന്നത്. ഏറ്റവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ചടങ്ങ് ബഗഡ സ്റ്റൈലിലാണ് നടത്തിയത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് തന്റെ സഹോദരിയുടെ വിവാഹ ചടങ്ങ് ആഘോഷമാക്കുന്ന സായി പല്ലവിയുടെ വീഡിയോ ദൃശ്യങ്ങളാണ്. വിവാഹ ചടങ്ങിൽ താലികെട്ടുമ്പോൾ നിറകണ്ണുകളോടെ ഇരിക്കുന്ന പൂജ കണ്ണന്റെ വീഡിയോയും ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. സായിപ്പല്ലവി ഫാൻ പേജുകളിലൂടെയാണ് ഇപ്പോൾ ഈ വീഡിയോ വൈറലാകുന്നത്. നിരവധി ആരാധകരാണ് ഈ വീഡിയോയ്ക്ക് ചുവടെ വിവാഹ ആശംസകൾ നൽകി എത്തിയത്.
വിവാഹത്തിന് സായി പല്ലവി ഓഫ് വൈറ്റ് സാരിയിലെത്തിയത് ശ്രദ്ധ നേടിയിരുന്നു. ട്രഡീഷനൽ ബഗഡ സ്റ്റൈലിൽ നടത്തിയ ചടങ്ങിൽ വളരെ സിമ്പിൾ മേക്കപ്പിലാണ് വധു എത്തിയത്. വിവാഹത്തിനു മുന്നോടിയായി നടത്തിയ ആഘോഷത്തിലും സായി പല്ലവി തിളങ്ങി. തന്റെ സഹോദരിക്കൊപ്പം ഉള്ള ഡാൻസ് ആരാധകർ ഏറ്റെടുത്തു. കൂടാതെ ട്രഡീഷണൽ ബഗഡ സ്റ്റൈലിൽ ചുവടുവെക്കാൻ വയ്ക്കുന്ന താരത്തിന്റെ വീഡിയോ ശ്രദ്ധ നേടിയിരുന്നു.
ജനുവരി 21നാണ് പൂജാ കണ്ണന്റെയും വിനീതിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്. അഭിനയരംഗത്തേക്ക് ആൽബം, ഹൃസ്വചിത്രം എന്നിവയിലൂടെയാണ് പൂജ എത്തിയത്. നിലവിൽ ഒരു സിനിമയിലും അഭിനയിച്ചിട്ടുണ്ട്. സമുദ്ര കനിയുടെ മകളായി ചിത്തിര സേവാനം എന്ന സിനിമയിലാണ് വേഷമിട്ടത്. ഇപ്പോൾ പൂജയുടെ ആരാധകരും വലിയ സന്തോഷത്തിലാണ്. ട്രെഡിഷണൽ സ്റ്റൈലിൽ തന്നെ വിവാഹം കഴിച്ചത് വളരെ മനോഹരമായിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്.