ലോക സിനിമ ഉറ്റുനോക്കുന്ന രണ്ട് പ്രതിപകൾ തമ്മിൽ കണ്ടുമുട്ടിയപ്പോൾ സംഭവിച്ചത്!! മഹാ സംഗമത്തിന് സാക്ഷ്യം വഹിച്ചു അവാർഡ് നിശ… | S S Rajamouli Met James Cameroon At Award Function News Malayalam

S S Rajamouli Met James Cameroon At Award Function News Malayalam : ജെയിംസ് കാമറൂൺ എന്ന ലോക പ്രസിദ്ധ സംവിധായകനെ കുറിച്ച് അറിയാത്ത സിനിമ പ്രേമികൾ വളരെ ചുരുക്കം ആയിരിക്കും.അമ്മാതിരി അടിപൊളി ഐറ്റംസ് ഒക്കെ അങ്ങേരു ആയ കാലത്തു എടുത്തു വച്ചേക്കുന്നത് ആണ്.സിനിമയെ മനുഷ്യനുമായി കണക്ട് ചെയ്യുന്ന നേരിയ രസ ചരട് അദ്ദേഹം പ്രേക്ഷകന്റെ കയ്യിൽ ഇട്ടു കൊടുക്കുന്നു .ആ നേരിയ നൂലിന്റെ ഓരം പിടിച്ചു നടന്നാൽ ദൃശ്യ മികവിന്റെ അങ്ങേയറ്റം വരെ സഞ്ചരിക്കാൻ കഴിയും.

ടെക്നോളജി അധികം വളരാത്ത കാലത്തു തന്നെ അദ്ദേഹം ടൈറ്റാനിക് പോലെ ഉള്ള ബ്രഹ്‌മാണ്ഡ ചിത്രം എടുത്തു വച്ചിട്ടുണ്ടെങ്കിൽ ഊഹിക്കാൻ പറ്റുന്നതിലും അപ്പുറം ആൺ അയാൾ .ഇന്ത്യൻ ജെയിംസ് ക്യാമറൂൺ എന്ന് വിശേഷിപ്പിക്കുന്നതിൽ ഒരു തെറ്റും ഇല്ലാത്ത പ്രധിപ ആണ് രാജമൗലി എന്നുള്ളതിൽ ആർക്കും തർക്കം ഉണ്ടാവില്ല. ക്വാളിറ്റി സിനിമ എടുക്കുന്ന കാര്യത്തിൽ അദ്ദേഹം ഒരു വിട്ടു വീഴ്ച്ചക്കും തയ്യാർ അല്ല.ബാഹുബലി എന്ന ഒറ്റ സിനിമ മതിയാവും അങ്ങേര് ആരാണ് എന്ന് നമുക്ക് മനസ്സിലാക്കാൻ.

ഇന്ത്യൻ സിനിമ വിപണി ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കാൻ ബാഹുബലി വഹിച്ച പങ്ക് ഒട്ടും ചെറുതല്ല. ലോക സിനിമയിലെ രണ്ട് ഇതിഹാസ സംവിധായകർ ഒത്തു ചേർന്ന വേദിയിൽ വച്ചു ജെയിംസ് കാമെറൂൺ രാജമൗലിയോട് തന്റെ ചിത്രങ്ങൾ കണ്ടിട്ട് ഉണ്ട്, അവയെല്ലാം വളരെ മികച്ച കലാ സൃഷ്ട്ടി ആണെന്ന് പറയുന്നത് നമ്മൾ ഓരോ ഇന്ത്യക്കാർക്കും അഭിമാനിക്കാൻ പറ്റുന്ന കാര്യം ആണ്.

ആർ ആർ ആർ എന്ന സിനിമയിലെ ഗാനം ഗോൾഡൻ ഗ്ലോബ് അവാർഡ് നേടിയ അവസരത്തിൽ സിനിമയിലെ കഥയും, രണ്ട് കഥാപാത്രങ്ങൾ തമ്മിലുള്ള സൗഹൃദവും വളരെ നല്ല രീതിയിൽ പ്രേക്ഷകന് മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നും ജെയിംസ് കാമെറൂൺ പറഞ്ഞു. ഇന്ത്യൻ സിനിമകൾ താൻ ഇനിയും കാണാൻ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Rate this post