“നിന്നെ തവിട് കൊടുത്ത് വാങ്ങിച്ചതാണ്” എന്ന് നാളെയൊരിക്കൽ ആരെങ്കിലും പറഞ്ഞാൽ; മകനുമൊത്ത് മനസ് പങ്കുവെച്ച് മാത്തുക്കുട്ടി.!! | RJ Mathukkutty Happy Moments With His Baby

RJ Mathukkutty Happy Moments With His Baby : ആർജെ ആയി കരിയർ തുടങ്ങിയ മാത്തുക്കുട്ടി നടനും സംവിധായകനും അവതാരകനുമായാണ് പ്രേക്ഷക മനസ്സിൽ ഇടം നേടിയത്.ടെലിവിഷൻ പരിപാടികളിൽ രാജ് കലേഷിനൊപ്പമുള്ള അവതരണമാണ് മാത്തുക്കുട്ടിയെ പ്രേക്ഷകരുടെ പ്രിയതാരമാക്കി മാറ്റിയത്.

2015-ൽ യൂടൂ ബ്രൂട്ടസ് എന്ന ചിത്രത്തിന് സംഭാഷണം എഴുതിയായിരുന്നു സിനിമയിലെ അണിയറയിലേക്കെത്തിയത്. 2021-ൽ കുഞ്ഞെൽദേഎന്ന സിനിമ സംവിധാനവും ചെയ്തു. സംവിധാന രംഗത്തേക്കും അഭിനയരംഗത്തേക്കും വന്നതോടെ താരം സിനിമാ മേഖലയിൽ സജീവമായി. 2023 ജൂലൈയിലായിരുന്നു മാത്തുക്കുട്ടിയുടെയും ഡോക്ടർ എലിസബത്തിൻ്റെയും വിവാഹം നടന്നത്. സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രം പങ്കെടുത്ത വിവാഹമായിരുന്നു.

എലിസബത്ത് കാനഡയിൽ ജോലി ചെയ്യുന്നതിനാൽ, കാനഡയിൽ നിന്നാണ് എലിസബത്തിൻ്റെ കൂടെയുള്ള ഫോട്ടോയുമായി ഞാനൊരു അച്ഛനാകാൻ പോകുന്നുവെന്ന വാർത്ത താരം പങ്കുവെച്ചിരുന്നത്. ഒന്നാം വിവാഹ വാർഷികത്തിന് ഇരട്ടി മധുരമാണല്ലോ എന്ന കമൻറുമായാണ് അപ്പോൾ ആരാധകർ എത്തിയിരുന്നത്. ഇപ്പോഴിതാ ആദ്യത്തെ കൺമണി വന്നതിൻ്റെ സന്തോഷമണ് താരം പങ്കുവച്ചിരിക്കുന്നത്. മാർച്ച് 29 – നാണ് മാത്തുക്കുട്ടിക്കും എലിസബത്തിനും ഒരു ആൺകുഞ്ഞ് പിറക്കുന്നത്.

കുഞ്ഞ് പിറന്ന ശേഷം താരം കുഞ്ഞിൻ്റെ നിരവധി ഫോട്ടോയുമായി താരത്തിൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ എത്തിയിരുന്നു. ഇപ്പോൾ കുഞ്ഞിനെ എടുത്ത് താലോലിക്കുകയും, ഉറങ്ങുകയും ചെയ്യുന്ന വീഡിയോയാണ് മാത്തുക്കുട്ടി പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ താരം നൽകിയ ക്യാപ്ഷനാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ‘നിന്നെ തവിട് കൊടുത്ത് വാങ്ങിച്ചതാണെന്ന് നാളെ ഒരിക്കൽ ആരെങ്കിലും പറഞ്ഞാൽ, അല്ല എന്ന് പറയാൻ ഇതിവിടെ കിടക്കട്ടെ’.നിരവധി പേരാണ് താരത്തിൻ്റെ പോസ്റ്റിന് സ്നേഹം പങ്കുവച്ച് എത്തിയിരിക്കുന്നത്.