വിവാഹശേഷം ആദ്യത്തെ ആഘോഷം; പ്രിയതമക്കൊപ്പം ഓണം ആഘോഷിച്ച് റിഷി കുമാർ, പൊന്നോണ പുലരിക്ക് ഇരട്ടി മധുരം.!! | Rishi Kumar First Onam With Dr Aiswarya Unni
Rishi Kumar First Onam With Dr Aiswarya unni : മലയാളം പ്രേക്ഷകരുടെ മനസ്സിലേക്ക് ടെലിവിഷനിലൂടെയും സിനിമയിലൂടെയും കടന്നുവന്ന് ആരാധകരുടെ മനം കീഴടക്കിയ താരമാണ് ഋഷി എസ് കുമാർ. ഉപ്പും മുളകും എന്ന സീരിയലിലൂടെയാണ് ഋഷി എസ് കുമാർ മലയാളികളുടെ മുന്നിലേക്ക് എത്തുന്നത്.
മുടിയൻ എന്ന കഥാപാത്രമായി എത്തിയ താരത്തെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് സിനിമ മേഖലയിലും ചുവടുവെച്ച താരം ഈ കഴിഞ്ഞ മലയാളം ബിഗ് ബോസ് സീസണിലും പങ്കെടുത്ത ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്നെ കരിയറിലെയും ജീവിതത്തിലെയും എല്ലാ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. യൂട്യൂബ് ചാനലിലും സജീവമായ താരം തന്നെ വിശേഷങ്ങൾ യൂട്യൂബിലൂടെയും ആരാധകരിലേക്ക് എത്തിക്കാറുണ്ട്.
അടുത്തിടെ താരത്തിന്റെ വിവാഹം കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ താരത്തിന്റെ വിവാഹ വിശേഷങ്ങൾ ആണ് കുറച്ചുനാളുകളായി ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വർഷങ്ങളായി താരങ്ങൾ ഇരുവരും പ്രണയത്തിലായിരുന്നു. ഞങ്ങൾ ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനമെടുത്തു എന്ന് പറഞ്ഞ് യൂട്യൂബിലൂടെ പ്രൊപ്പോസൽ വീഡിയോ പങ്കുവെച്ചിരുന്നു. തുടർന്ന് വിവാഹത്തെക്കുറിച്ച് റിസപ്ഷൻ ചടങ്ങിനെ കുറിച്ചുള്ള വിശേഷങ്ങളും ആരാധകരുമായി പങ്കുവെച്ചിരുന്നു. എന്നാൽ ഇപ്പോൾ താരത്തിന്റെതായി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റാണ്.
തന്റെ ആരാധകർക്ക് ഓണാശംസകൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഋഷി. തന്റെ ഭാര്യയോടൊപ്പം ഉള്ള ചിത്രം പങ്കുവെച്ച് ഇങ്ങനെ കുറിച്ചു വിവാഹത്തിന് ശേഷമുള്ള ആദ്യ ഓണം ആണിത്, എല്ലാ മലയാളി ഓണാശംസകൾ എന്നാണ് താരം പോസ്റ്റിലൂടെ പറയുന്നത്. നിരവധി ആരാധകരോട് ഇവർക്ക് ഓണാശംസകൾ നൽകിയത്. ചിത്രങ്ങൾ കണ്ടു ബെസ്റ്റ് കപ്പിൾ ആണ് നിങ്ങൾ എന്നാണ് ആരാധകർ പറയുന്നത്. തന്റെ വിവാഹത്തിനോടനുബന്ധിച്ചുള്ള മെഹന്ദി ചടങ്ങ് എല്ലാ കാര്യങ്ങളും തന്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. താരത്തിന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങൾക്കായി ആരാധകരും കാത്തിരിക്കുകയാണ്.