കസ്‌തൂരിമാനിലെ കാവ്യയും നീലക്കുയിലിലെ ആദിയും..!! ജീവയെ ആണ് പ്രതീക്ഷിച്ചത്, പക്ഷെ നിതിൻ ആയിരുന്നു നായകൻ… | Rebecca Santhosh Opens To Media

Rebecca Santhosh Opens To Media: മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ടെലിവിഷൻ പരമ്പരയാണ് കളിവീട്. നിതിൻ ജേക്കബും റെബേക്കയുമാണ് കളിവീട് സീരിയലിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏഷ്യാനെറ്റിൽ ഹിറ്റായി പ്രക്ഷേപണം ചെയ്തുപോന്നിരുന്ന കസ്തൂരിമാൻ എന്ന സീരിയലിലെ നായികയായിരുന്നു റെബേക്ക. ആ സീരിയലിൽ ശ്രീരാം രാമചന്ദ്രനായിരുന്നു താരത്തിന്റെ നായകൻ.

റെബേക്കയും ശ്രീരാമും ചേർന്നുള്ള സ്റ്റാർ പെയർ ആരാധകർ ഏറെ ഏറ്റെടുത്തിരുന്നു. കസ്തൂരിമാൻ സീരിയൽ അവസാനിച്ചതിന് ശേഷം ശ്രീരാമും റെബേക്കയും വീണ്ടും ഒന്നിക്കുന്ന ഒരു സീരിയലിന് വേണ്ടി ആരാധകർ കാത്തിരിക്കുകയായിരുന്നു. എന്നാൽ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് റെബേക്കയ്ക്കൊപ്പം ഇത്തവണ സീരിയലിൽ നായകവേഷത്തിൽ എത്തിയത് നിതിൻ ജേക്കബായിരുന്നു.

ഇപ്പോഴിതാ നിതിനും റെബേക്കയും ഒന്നിച്ചുള്ള ഒരു അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ലൊക്കേഷനിൽ എപ്പോഴും ഞങ്ങൾ തമ്മിൽ വഴക്കാണെന്നാണ് നിതിൻ പറയുന്നത്. ഒരു ദിവസം എത്ര തവണ വഴക്ക് കൂടുമെന്ന് പറയാൻ പറ്റില്ല. സീരിയൽ തുടങ്ങുമ്പോൾ താൻ വിചാരിച്ചിരുന്നത് ശ്രീരാം ആണ് നായകൻ എന്നാണ്, റെബേക്ക പറയുന്നു. ആരാണ് കൂടുതൽ റൊമാന്റിക്ക് എന്ന് ചോദിച്ചാൽ റെബേക്ക എന്ന് പറയും. നിതിൻ പറയുന്നത് താൻ ഇതിന് മുൻപ് ചെയ്ത സീരിയലിൽ ഏറെ മസിൽ പിടിച്ചുനിൽകുന്ന ക്യാരക്ടർ ആയിരുന്നു എന്നാണ്.

കളിവീട് തുടങ്ങിയ ദിവസം ആദ്യം ഷൂട്ട് ചെയ്തത് ഒരു റൊമാന്റിക്ക് സീൻ ആണെന്ന് നിതിൻ ഓർത്തെടുക്കുന്നു. ഒരുപക്ഷേ ഞാൻ റൊമാന്റിക്കിൽ പെർഫെക്ട് ആണോ എന്നറിയാൻ ആയിരിക്കും അതെന്നാണ് നിതിൻ പറയുന്നത്. നിതിനും റെബേക്കയും പൊതുവെ വളരെ ഫൺ ആയിട്ടുള്ള ക്യാരക്ടറുകളാണ്. ലൊക്കേഷനിൽ വളരെ ആക്ടീവാണ് ഇരുവരും. ഇരുവരും ചേർന്നാൽ സഹതാരങ്ങൾക്ക് സമയം പോകുന്നതേ അറിയില്ല. ഡാൻസ് അറിയില്ലാത്ത നിതിൻ കളിവീട് സീരിയലിൽ എത്തിയതോടെ ഡാൻസ് കളിക്കാൻ വരെ പഠിച്ചു എന്നാണ് റെബേക്ക പറയുന്നത്.

Rate this post