വർഷങ്ങൾക്ക് ശേഷം ആവേശത്തിൽ ഒന്ന് കണ്ടു മുട്ടി; അവസാന മിനുക്കു പണികൾ കൂടി കഴിഞ്ഞാൽ ഞങ്ങൾ അങ്ങോട്ട് ഇറങ്ങുകയാണ്, അപൂർവ ഒത്തുചേരലിൽ പ്രണവിനെ തിരഞ്ഞ് ആരാധകർ.!! | Rangannan And Team Aavesham Collab With Team Varshangalkku Shesham

Rangannan And Team Aavesham Collab With Team Varshangalkku Shesham : അംബാനെയും രംഗണ്ണനെയും കാണാത്ത മലയാളികൾ ഉണ്ടോ. ഇപ്പോൾ ചിത്രത്തിന്റെ മറ്റൊരു വിശേഷമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. അംബാന്റെയും രംഗണ്ണന്റെയും വേഷം ധരിച്ച് എത്തിയിരിക്കുന്ന താരങ്ങൾക്ക് ഒപ്പം വർഷങ്ങൾക്ക് ശേഷം ചിത്രത്തിലെ അജുവർഗീസും ധ്യാനും ഒന്നിച്ച് എത്തിയപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞത് ഒരു താര കൂട്ടായ്മയുടെ സംഗമം തന്നെയാണ്.

മലയാളികൾ എന്നും ആവേശത്തോടെ കാണുന്ന മലയാള ചിത്രങ്ങൾക്ക് ശേഷം അവർ അവ പിന്നീട് ആസ്വദിക്കുന്നത് പലപ്പോഴും ഫിലിം ഫെയർ അവാർഡുകളിൽ തന്നെയായിരിക്കും. സിനിമകളുടെ സ്പൂഫമായി എത്തി താരങ്ങൾ പ്രേക്ഷകരെ സന്തോഷിപ്പിക്കുമ്പോൾ നിറഞ്ഞ കൈയ്യടിയാണ് അവർ താരങ്ങൾക്ക് നൽകുന്നത്. ആരാധകരുടെ മനംകവരുവാൻ ഇത്തവണ മഴവിൽ മനോരമ എന്റർടൈൻമെന്റ് അവാർഡ് 2024 ൽ ഒന്നിച്ചെത്തിയിരിക്കുകയാണ് താരങ്ങൾ. ആവേശം സിനിമ റിലീസ് ചെയ്ത് മാസങ്ങൾക്ക് ശേഷം രംഗണ്ണനും അംബാനും കൂട്ടിമുട്ടിയത് ഫിലിം ഫെയർ അവാർഡ് വേദിയിലാണ്.

എന്നാൽ അത് പുറംലോകത്തെ അറിയിച്ചതായിട്ട് വർഷങ്ങൾക്ക് ശേഷം ചിത്രത്തിലെ അജു വർഗീസും. സ്റ്റേജിൽ കയറുന്നതിനു മുൻപ് ഡയലോഗുകൾ കാണാപ്പാഠമാക്കുന്ന താരങ്ങൾ നാലുപേർ സോഫയുടെ നാല് സൈഡിലായി ചെവിയിൽ ഫോൺ ചേർത്ത് വെച്ചിരിക്കുന്ന ചിത്രമാണ് അജു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അമ്മയും കേരള ഫിലിം പ്രൊഡ്യൂസ് അസോസിയേഷനും മഴവിൽ മനോരമയും ചേർന്നു നടത്തിയ ഫിലിം ഫെയർ അവാർഡ് ആണ് മഴവിൽ മനോരമ എന്റർടൈൻമെന്റ് അവാർഡ് 2024.

വർഷങ്ങൾക്ക് ശേഷം ആവേശത്തോടെ ഒരു സ്റ്റേജ് അനുഭവം എന്ന ക്യാപ്ഷനോടെ അജു പങ്കുവെച്ച പോസ്റ്റിന് താഴെ നിരവധിപേർ കമന്റുകളുമായി എത്തുന്നുമുണ്ട്. നിമിഷനേരം കൊണ്ടാണ് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ആവേശം എന്ന ചിത്രം പുറത്തിറങ്ങിയതിനു ശേഷം ചിത്രത്തിലെ രംഗണ്ണൻ എന്ന ഫഹദ് ഫാസിൽ അവതരിപ്പിച്ച കഥാപാത്രവും അദ്ദേഹത്തിന്റെ കൂട്ടാളിയായ അംബാനും വലിയതോതിൽ ആളുകൾക്കിടയിൽ വൈറലായി മാറിയിരുന്നു. എന്തുതന്നെയായാലും താരങ്ങളെ വീണ്ടും ഒന്നിച്ച് കണ്ട സന്തോഷത്തിലാണ് ആരാധകർ.