നീണ്ട ഇരുപത് വർഷങ്ങൾ കൊണ്ട് എനിക്ക് കഴിയാത്തത് എന്റെ മകൻ സാധിച്ചിരിക്കുന്നു.!! മകന്റെ അപൂർവ കഴിവിന്റെ വീഡിയോ പങ്കുവെച്ച് രമേശ്‌ പിഷാരടി; ട്രെൻഡിന് വർഷങ്ങൾ മുന്നേ ചിത്രീകരിച്ചതെന്ന് താരം.!! | Ramesh Pisharody Son Birthday Wish Video

Ramesh Pisharody Son Birthday Wish Video : മലയാളത്തിലെ മികച്ച കോമഡി താരങ്ങളിൽ ഒരാളാണ് രമേശ്‌ പിഷാരടി. സ്റ്റേജ് ഷോകളിലൂടെ കടന്ന് വന്ന് ഇന്ന് മലയാള സിനിമയിലെ തന്നെ മികച്ച കോമഡി താരമായി മാറിയ രമേശ്‌ പിഷാരടി ഓരോ മലയാളികൾക്കും പ്രിയപ്പെട്ട താരമാണ്. വ്യത്യസ്തമായ കോമഡി പ്രോഗ്രാമുകളിലൂടെ സ്റ്റേജിൽ വിസ്മയം തീർക്കാൻ കഴിവുള്ള താരമാണ് പിഷാരടി.

നിരവധി ടീവി പ്രോഗ്രാമുകളിലൂടെയും താരം തിളങ്ങി. മിമിക്രി താരവും നടനും മാത്രമല്ല സംവിധായകൻ കൂടിയാണ് താരമിപ്പോൾ. മമ്മൂട്ടി നായകനായ ഗാനഗാന്ധർവ്വൻ ജയറാം നായകനായ പഞ്ചവർണ്ണ തത്ത തുടങ്ങിയ ചിത്രങ്ങളാണ് താരം സംവിധാനം ചെയ്തത്. കപ്പൽ മുതലാളി എന്ന ചിത്രത്തിലാണ് താരം ആദ്യമായി നായകനായി അഭിനയിച്ചത്.

സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമാണ് താരം. താരം പങ്ക് വെയ്ക്കുന്ന ചിത്രങ്ങൾ അതിവേഗം തന്നെ വൈറൽ ആകാറുണ്ട്. അതിന് പ്രധാന കാരണം ചിത്രത്തിന് കൊടുക്കുന്ന രസകരമായ അടിക്കുറിപ്പുകളാണ്. കുടുംബവുമൊത്തുള്ള ചിത്രങ്ങളും സിഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങളും എല്ലാം താരം പങ്ക് വെയ്ക്കാറുണ്ട്. മൂന്ന് മക്കളാണ് പിഷാരടിക്ക് ഉള്ളത്. ഇപോഴിതാ രണ്ടാമത്തെ കുഞ്ഞിന്റെ പിറന്നാൾ ദിനത്തിൽ വ്യത്യസ്തമായ ഒരു ആശംസായുമായി എത്തിയിരിക്കുകയാണ് താരം.

നീണ്ട ഇരുപത് വർഷങ്ങൾ മിമിക്രി രംഗത്ത് ഉണ്ടായിരുന്നിട്ടും തനിക്ക് ഇത് വരെ അനുകരിക്കാൻ കഴിയാത്ത ഒരു ശബ്ദവും ആയാണ് തന്റെ മകൻ എത്തിയിരിക്കുന്നത് എന്ന് പറഞ്ഞു കൊണ്ട് മകൻ ഡ്രാഗൺ കുഞ്ഞിന്റെയും ഡ്രാഗൺ അമ്മയുടെയും ഡ്രാഗൺ അച്ഛന്റെയും ശബ്ദം അനുകരിക്കുന്ന വീഡിയോ ആണ് പങ്ക് വെച്ചിരിക്കുന്നത്. തീ തുപ്പാത്ത ഡ്രാഗൺ കുഞ്ഞിന് പിറന്നാൾ ആശംസകൾ എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. റിമി ടോമി, വിധു പ്രതാപ്, ആര്യ ബഡായ് തുടങ്ങി നിരവധി താരങ്ങളും ആരാധകരും ആണ് ആശംസകളുമായി എത്തിചിരിക്കുന്നത്.