
ഒരുമിച്ച് നോമ്പു തുറന്ന് നായകനും വില്ലനും; നിത്യ ഹരിത നായകനൊപ്പം പെർഫെക്റ്റ് വില്ലനും; റഹ്മാൻ ബാബു ആന്റണി ചിത്രങ്ങൾ വൈറൽ… | Rahman With Babu Antony Malayalam
Rahman With Babu Antony Malayalam : നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ കൈയ്യടി നേടിയ താരങ്ങളാണ് ബാബു ആന്റണിയും റഹ്മാനും. ചെയ്യുന്ന നായക വേഷങ്ങളും വില്ലൻ വേഷങ്ങളും ഇരുവരുടെ യും കരിയറിലെ ഏറ്റവും വലിയ വിജയങ്ങളാണ്. വ്യത്യസ്തമായ അഭിനയ ശൈലി കൊണ്ടുവരിക എന്നതാണ് ഇവരെ പ്രേക്ഷകർക്ക് പ്രിയകരനാക്കി മാറ്റുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത്.
ഇപ്പോൾ ഇതാ സമൂഹമാധ്യമങ്ങളിൽ റഹ്മാൻ പങ്കുവെച്ച ഒരു ചിത്രമാണ് വൈറൽ ആയിരിക്കുന്നത്. ഇരുവരും സിനിമ മേഖലയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്. ഇരുവരും ഒന്ന് ചേർന്ന് ഇഫ്താർ ആഘോഷിക്കുന്നതിന്റെ ചിത്രമാണ് റഹ്മാൻ തന്റെ ഔദ്യോഗിക പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇരുവരും കയ്യിലൊരു ഈന്തപ്പഴവും പിടിച്ചു കൊണ്ട് കുറച്ചു പലഹാരങ്ങളും വെള്ളവും വെച്ചുകൊണ്ട് നോമ്പ് തുറക്കാൻ ഇരിക്കുന്ന ചിത്രമാണ് പ്രേക്ഷകരെ തേടി എത്തിയിരിക്കുന്നത്. പങ്കുവെച്ച ഈ ചിത്രത്തിന് താഴെ റഹ്മാൻ ചില വരികൾ കുറിച്ചിരിക്കുന്നു.

An exciting ifthar with a surprise ,With a wonderful friend joined in for fast opening. Some lovely conversations. Very happy to hear the success of his just released movie #madanolsavammovie , How lovely ഇരുവരും നിരവധി സിനിമകളിൽ ഇതിനോടകം തന്നെ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇരുവരും നല്ല സുഹൃത്തുക്കളും ആണ്. നിരവധി ആരാധകരാണ് ഈ ചിത്രത്തിന് താഴെ ഇവരുടെ സൗഹൃദത്തെക്കുറിച്ച് കമന്റുകൾ രേഖപ്പെടുത്തുന്നത്. ഇരുവരും ഒന്നിച്ച് അഭിനയിച്ച ചിലമ്പ് എന്ന ചിത്രത്തെ കുറിച്ചുള്ള ആരാധകരുടെ കമന്റിൽ കാണാൻ സാധിക്കുന്നത്.
മലയാളത്തിൽ മാത്രമല്ല തമിഴ് തെലുങ്ക് തുടങ്ങി മറ്റു ഭാഷകളിലും തിളങ്ങിനിൽക്കുന്ന നായകന്മാരാണ് ഇവർ രണ്ടുപേരും. 150 അധികം ചിത്രങ്ങളിലാണ് റഹ്മാൻ ഇതിനോടകം തന്നെ അഭിനയിച്ചിട്ടുള്ളത്.അതേസമയം അഭിനയത്തിലൂടെ പ്രശസ്തനായ ബാബു ആൻറണി ആയോധന കലയായ കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയ അപൂർവ്വം താരങ്ങളിലൊരാളാണ്.മൂന്നാം മുറ, ദൗത്യം, വ്യൂഹം, കോട്ടയം കുഞ്ഞച്ചൻ എന്നീ സിനിമകളിലെ വില്ലൻ വേഷങ്ങളിലൂടെ ആണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.