ഇരട്ടി മധുരം നിറഞ്ഞ ആഘോഷം!! അഞ്ച് കുട്ടികളുടെ അമ്മയ്ക്ക് ജന്മദിന ആശംസകളുമായി സുരേഷ് ഗോപി… | Radhika Sureshgopi Birthday Wish Viral Malayalam
Radhika Sureshgopi Birthday Wish Viral Malayalam : നടനും രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപി തന്റെ ഭാര്യ രാധികയ്ക്ക് ജന്മദിനാശംസകൾ നേർന്നു. ഞായറാഴ്ച്ച (മെയ് 8), മാതൃദിനത്തിലായിരുന്നു സുരേഷ് ഗോപിയുടെ ഭാര്യ രാധിക നായരുടെ ജന്മദിനം. നടൻ തന്റെ ഭാര്യയ്ക്കായി സോഷ്യൽ മീഡിയയിൽ മാതൃദിനത്തിന്റെ മഹിമ ഉൾക്കൊള്ളിച്ചുക്കൊണ്ടുള്ള ഹൃദയംഗമമായ ഒരു കുറിപ്പ് പങ്കുവെച്ചു.
1990 ഫെബ്രുവരി 8-നാണ് സുരേഷ് ഗോപിയും രാധിക നായരും തമ്മിലുള്ള വിവാഹം നടന്നത്. യുവനടൻ ഗോകുൽ സുരേഷ് ഉൾപ്പടെ ദമ്പതികൾക്ക് 5 മക്കളാണ് ഉള്ളത്. ലക്ഷ്മി സുരേഷ്, ഗോകുൽ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്നി സുരേഷ്, മാധവ് സുരേഷ് എന്നിവരാണ് മക്കൾ. ഇവരിൽ, മകൾ ലക്ഷ്മി ഒന്നര വയസ്സ് പ്രായമുണ്ടായിരുന്നപ്പോൾ ഒരു കാർ അപകടത്തിൽ മരണപ്പെട്ടു.

ഒരു തികഞ്ഞ കുടുംബസ്ഥനായ സുരേഷ് ഗോപി, ഭാര്യ രാധികയ്ക്കൊപ്പം നിൽക്കുന്ന ഒരു ചിത്രം പങ്കുവെച്ചുക്കൊണ്ടാണ്, ഭാര്യക്ക് ജന്മദിനാശംസകളും മാതൃദിനാശംസകളും നേർന്നത്. “എന്റെ പ്രിയതമയ്ക്കും അഞ്ച് കുട്ടികളുടെ അമ്മയ്ക്കും ജന്മദിനാശംസകളും മാതൃദിനാശംസകളും! ഒരു സൂപ്പർ വുമണ് ആഘോഷിക്കാൻ ഇതിലും മികച്ചൊരു ദിവസമോ!” സുരേഷ് ഗോപി തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ കുറിച്ചു. നിരവധി ആരാധകരാണ് കമന്റ് ബോക്സിൽ രാധികയ്ക്ക് ആശംസകൾ നേർന്ന് എത്തിയത്.
നീണ്ട ഇടവേളക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ സുരേഷ് ഗോപി, ഇപ്പോൾ മലയാള സിനിമയിൽ സജീവമായിരിക്കുകയാണ്. നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത ‘കാവൽ’ ആണ് സുരേഷ് ഗോപിയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ജോഷി ചിത്രം ‘പാപ്പൻ’, മാത്യൂസ് തോമസ് ചിത്രം ‘ഒറ്റക്കൊമ്പൻ’ എന്നീ സുരേഷ് ഗോപി ചിത്രങ്ങൾ ഈ വർഷം റിലീസിനെത്തും. കൂടാതെ, ഹനീഫ് അദേനി, മേജർ രവി തുടങ്ങിയവർക്കൊപ്പമുള്ള ചിത്രങ്ങൾ പ്രഖ്യാപിക്കാനിരിക്കുകയാണ് സുരേഷ് ഗോപി.