തല ചായ്ക്കാൻ ഒരു തോളു വേണം; ജീവിതത്തിലെ പുതിയ ചിത്രവുമായി രചന നാരായണൻകുട്ടി, വിശേഷം തിരക്കി ആരാധകർ.!! | Rachana Narayanankutty Life Post
Rachana Narayanankutty Life Post : മറിമായത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് രചന നാരായണൻകുട്ടി. തൃശൂർ ടൌണിൽ ഒരു മാനേജ്മെന്റ് സ്കൂളിൽ ഇംഗീഷ് അധ്യാപികയായി ജോലി ചെയ്തിരുന്ന അവസരത്തിലാണ് രചന മിനിസ്ക്രീനിൽ അഭിനയ രംഗത്തെത്തുന്നത്. മഴവിൽ മനോരമയിലെ മറിമായം എന്ന ആക്ഷേപ ഹാസ്യ പരിപാടിയിൽ വൽസല എന്ന കഥാപാത്രം ചെയ്തിരുന്ന രചന, റേഡിയോ ജോക്കിയായും പ്രവർത്തിച്ചിട്ടുണ്ട്.
രചന നായികയായ ആദ്യ ചലച്ചിത്രമായിരുന്നു ലക്കി സ്റ്റാർ.പിന്നീട് പലവിധ സിനിമ റോളുകളിൽ കൂടി രചന മലയാളി മനസ്സുകളിൽ സ്ഥാനം നേടി. ഇപ്പോൾ താരം പങ്കുവെച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് എല്ലാവരെയും ഒരേസമയം കുഴക്കുകയും അതുപോലെ തന്നെ ഞെട്ടിക്കുകയും ചെയ്യുന്നത്. സാധാരണയായി വ്യത്യസ്ത പോസ്റ്റുകൾ ഷെയർ ചെയ്യാറുള്ള രചന ഇപ്പോൾ പുത്തൻ സോഷ്യൽ മീഡിയ പോസ്റ്റിൽ ഒരു പുരുഷന്റെ തോളിൽ പൂർണ്ണമായി തല ചായ്ച്ചിരിക്കുന്ന ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. ഈ പിക്ക് സോഷ്യൽ മീഡിയയിൽ നിമിഷ സമയം കൊണ്ടാണ് വൈറലായി മാറിയത്.
‘ലൈഫ്’ എന്നാണ് പുത്തൻ പോസ്റ്റിലെ ചിത്രത്തിന് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്. കൂടാതെ “ലൈഫ്, ലവ്” എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളും ചിത്രത്തിന് നൽകിയിട്ടുണ്ട്. രചന നാരായണൻകുട്ടിക്ക് ഒപ്പമുള്ളത് ആരാണെന്ന് ചോദിക്കുകയാണ് ഇപ്പോൾ ആരാധകരും സോഷ്യൽ മീഡിയയുമെല്ലാം. ആരാണ് ഈ പുരുഷനെന്നു താരം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
രചന പ്രണയത്തെ കണ്ടെത്തിയോ എന്നാണ് ആരാധകർ ചോദ്യവും. അതേസമയം തന്റെ ആദ്യത്തെ വിവാഹത്തെ കുറിച്ചും ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെ കുറിച്ചും രചന നാരായണൻകുട്ടി തുറന്ന് പറഞ്ഞിരുന്നു. 19 ദിവസം മാത്രം നീണ്ട വിവാഹബന്ധമായിരുന്നു അതെന്നും താരം തുറന്ന് പറഞ്ഞിരുന്നു.