കണ്ണിറുക്കാൻ മാത്രമല്ല നന്നായി പാടാനും അറിയാം കുട്ടിക്ക്; കൺമണി അൻപോട് കാതലൻ വൈറൽ ഗാനം ആലപിച്ച് വൈറൽ നായികാ.!! | Priya P Varrier Singing Song Kanmani Anbodu Kadhalan

Priya P Varrier Singing Song Kanmani Anbodu Kadhalan : 2019 ൽ പുറത്തിറങ്ങിയ ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് പ്രിയ പി വാര്യർ. ഈ ചിത്രത്തിലെ “മാണിക്യമലരായ പൂവി” എന്ന ഗാനമാണ് താരത്തിന് ഇത്രയധികം പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തത്.

ഇന്ത്യൻ ഗൂഗിളിൽ കുറച്ചു നേരങ്ങൾ കൊണ്ട് ഏറ്റവും അധികം ആളുകൾ തിരഞ്ഞ ഒരു വ്യക്തിയായി ഇതോടെ പ്രിയ മാറുകയായിരുന്നു. ഈ സിനിമയിലെ അഭിനയത്തിനു ശേഷം വലിയ സ്വീകാര്യതയാണ് പ്രിയക്ക് ലഭിച്ചത്. തൃശൂർ വിമല കോളേജിലെ വിദ്യാർത്ഥിയായിരുന്നു പ്രിയ പി വാര്യർ. നല്ലൊരു അഭിനയത്രി മാത്രമല്ല നല്ലൊരു മോഡലും കൂടിയാണ് ഇവർ. സോഷ്യൽ മീഡിയകളിൽ വളരെയധികം ആക്ടീവായ ഇവരെ നിരവധി ആളുകളാണ് ഫോളോ ചെയ്യുന്നത്. കൂടാതെ താരം പങ്കു വയ്ക്കുന്ന ഓരോ വിശേഷങ്ങളും ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്.

നടി മോഡൽ എന്നതിലുപരി നല്ലൊരു ഗായിക കൂടിയാണ് താരം എന്ന് ഇതിനോടകം തന്നെ ആരാധകർ മനസ്സിലാക്കിയിട്ടുണ്ട്. നിലവിൽ തീയേറ്ററുകളിൽ 100 കോടി ക്ലബ്ബിൽ ഇടം നേടി മുന്നേറിക്കൊണ്ടിരിക്കുന്ന സിനിമയായ മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലൂടെ പഴയ കമലഹാസൻ ചിത്രമായ ഗുണയിലെ ഒരു പാട്ട് വൈറലായിരുന്നു. ഇപ്പോൾ ഇൻസ്റ്റഗ്രാമിലും സോഷ്യൽ മീഡിയയിലും എവിടെ നോക്കിയാലും “കണ്മണി അൻപോട് കാതല” എന്ന ഈ പാട്ടാണ് തരംഗമായിട്ടുള്ളത്. ഈ പാട്ടാണ് പ്രിയയും ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പാടുന്നത്.

പണ്ടൊരു പ്രണയഗാനം മാത്രമായിട്ടായിരുന്നു ഈ പാട്ട് അറിയപ്പെട്ടത് എങ്കിൽ ഇപ്പോൾ സൗഹൃദത്തിന്റെ കൂടെ പാട്ടായി ഈ പാട്ട് മാറിയിരിക്കുന്നു. ഈ പാട്ട് പാടുന്ന വീഡിയോയുടെ അടിയിൽ പ്രിയ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ് “This song evox multiple emotions” ആളുകളുടെ അഭിപ്രായം രേഖപ്പെടുത്താനുള്ള ഒരു കമന്റ് ബോക്സ് കൂടി താരം വീഡിയോയോക്കൊപ്പം എനേബിൾ ചെയ്തിട്ടുണ്ട്. 30.6 k റെസ്പോൺസ് ആണ് നിലവിൽ ഇതിന് ലഭിച്ചിട്ടുള്ളത്. സൗബിൻ, അൽഫോണീസ് പുത്രൻ, ഗണപതി, അരുൺ കുര്യൻ എന്നിവരെല്ലാം വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. 1.6 മില്യൻ കാഴ്ചക്കാരാണ് ഈ വീഡിയോക്ക് നിലവിലുള്ളത്. വീഡിയോ കൂടുതൽ വൈറലായി കൊണ്ടിരിക്കുകയാണ്.