വർഷങ്ങൾ പഴക്കമുള്ള ആ സ്വപ്നം ഇവിടെ നിറവേറുകയാണ്.!! പ്രിയക്ക് ഏറെ പ്രിയപ്പെട്ട വാഹനം, അയോക് 5 പ്രീമിയം എസ്യുവി; കുടുംബത്തിലെ ആദ്യത്തെ സാരഥിയെ പരിചയപ്പെടുത്തി താരങ്ങൾ.!! | Priya Mohan Buy New Car Hyundai IONIQ 5

Priya Mohan Buy New Car Hyundai IONIQ 5 : പൂർണ്ണിമയുടെ അനിയത്തി എന്നതിലുപരി മലയാളികളുടെ പ്രിയതാരമാണ് പ്രിയ മോഹൻ. മലയാളത്തിൽ സിനിമയിൽ വളരെ കുറച്ച് മാത്രം മുഖം കാണിച്ചിട്ടുള്ള താരം, സ്വന്തം, പാരിജാതം, തുടങ്ങിയ സീരിയലുകളിലൂടെ പ്രേക്ഷക മനം കവർന്നിരുന്നു.

താരത്തിൻ്റെ ഭർത്താവായ നിഹാലും സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും, മുംബൈ പോലീസ് എന്ന സിനിമയിലെ പ്രകടനമാണ് നിഹാലിന് പ്രേക്ഷക മനസിനെ കീഴടക്കാനായത്. ഇപ്പോൾ അഭിനയത്തിൽ നിന്നൊക്കെ വിട്ടു നിൽക്കുന്ന പ്രിയ ഹാപ്പി ഫാമിലി എന്ന പേരിൽ യുട്യൂബ് ചാനൽ തുടങ്ങിയിരുന്നു. 3.74 ലക്ഷത്തോളം സബ്സ്ക്രൈബേഴ്സുമായി താരത്തിൻ്റെ ചാനൽ നല്ല രീതിയിൽ മുന്നോട്ടു പോവുകയാണ്. മോഡലിങ്ങിൽ തിളങ്ങി നിൽക്കുന്ന നിഹാലും, മകനുമൊരുമിച്ചാണ് പ്രിയ എപ്പോഴും യുട്യൂബ് വീഡിയോയിൽ വന്നിരുന്നത്.

ഇപ്പോഴിതാ താരം പുതിയൊരു വിശേഷമാണ് പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. 2024-ലെ പതിപ്പായ ഹുണ്ടായിയുടെ ഇലക്ട്രിക്കാറായ അയോക് 5 പ്രീമിയം എസ്യുവിയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. യാത്ര ചെയ്യാൻ ഒരുപാടിഷ്ടപ്പെടുന്ന പ്രിയയ്ക്കും നിഹാലിനും, ദീർഘദൂര യാത്രയ്ക്ക് പോലും ഉപയോഗിക്കാവുന്ന ഇലക്ട്രിക് കാറാണിത്.

ഇവർ കുറച്ച് മുൻപ് ഹാപ്പി സ്റ്റോർസ് എന്ന പേരിൽ കൊച്ചിയിൽ ഒരു ഡ്രസ് കളക്ഷൻ്റെ ഷോപ്പ് ആരംഭിച്ചിരുന്നു. ഈ കടയിലെത്തിയാണ് ഹ്യുണ്ടായിയുടെ കാർ പ്രിയയുടെ കൈയിൽ എത്തിയിരിക്കുന്നത്. ടൈറ്റൻ ഗ്രേ കളറിലുള്ള പുതിയ കളറാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്. 48.78 ലക്ഷം രൂപയാണ് കാറിൻ്റെ വില. പ്രിയ നിഹാലും ചേർന്ന് താക്കോൽ വാങ്ങുകയും, മകൻ്റെ കൂടെ ചേർന്ന് കേക്ക് കട്ട് ചെയ്തതിനു ശേഷം പ്രിയ തന്നെയാണ് ആദ്യം കാർ ഓടിച്ചത്. നിരവധി പ്രേക്ഷകരാണ് ഇവരുടെ സന്തോഷത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.