നെയ്യ് സേവിച്ച് വീട്ടിലെത്തി; കവിക്ക് ഇത് അഞ്ചാം മാസം, പ്രെഗ്നൻസി വിശേഷങ്ങൾ പങ്കുവെച്ച് കേരളത്തിന്റെ യൂട്യൂബ് രാജാവ് കെഎൽ ബ്രോ ബിജു.!! | Pregnancy Care Of Kavi By KL BRO Biju Rithvik
Pregnancy Care Of Kavi By KL BRO Biju Rithvik : നിലവിൽ സിനിമ താരങ്ങളെക്കാൾ ഒരുപിടി മുമ്പിലാണ് ഇപ്പോൾ യൂട്യൂബ് താരങ്ങളുടെ ആരാധകരുടെ അളവ്. എണ്ണിയാൽ ഒടുങ്ങാത്ത അത്ര യൂട്യൂബ് ചാനലുകൾ ഉള്ള നാട്ടിൽ ഇന്ന് ഏറ്റവും മുകളിൽ നിൽക്കുന്നത് കെഎൽ ബ്രോ ബിജു ഋത്വിക്കിന്റെ ചാനലാണ്. ഒരു ഫാമിലി യൂട്യൂബ് ചാനൽ ആയ ഇവർക്ക് നിരവധി മലയാളി ആരാധകർ നിലവിൽ ഉണ്ട്.
തന്റെ അമ്മയും മകനും മരുമകളും എല്ലാം അടങ്ങുന്ന ഒരു കൊച്ചു യൂട്യൂബ് ചാനലാണ് ഇപ്പോൾ കേരളത്തിലും ഇന്ത്യയിലും ഇപ്പോൾ നമ്പർ വൺ. എന്ന സിൽവർ പ്ലേ ബട്ടനും ഗോൾഡൻ ബട്ടനും ഡയമണ്ട് ബട്ടനും എല്ലാം നേടിയ ബിജു അടുത്ത ലെവൽ പ്ലേ ബട്ടനും അതിശയകരമായി നേടി. അടുത്തിടെ താരം അഞ്ചു കോടി സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ചിരുന്നു. തനിക്ക് ലഭിച്ച കസ്റ്റമേഡ് പ്ലേ ബട്ടനുമായി ആരാധകരുടെ മുന്നിലേക്ക് എത്തിയാണ് സന്തോഷവാർത്ത അറിയിച്ചത്.
ഇന്ത്യയിൽ ഈ പ്ലേ ബട്ടൻ ലഭിക്കുന്ന ആദ്യത്തെ യൂട്യൂബ് താരം കൂടിയാണ് കെഎൽ ബ്രോ. അതൊരു മലയാളി എന്നറിയുമ്പോൾ താരത്തിന്റെ ആരാധകരും വലിയ സന്തോഷത്തിലാണ്. അടുത്തിടെ ഡൽഹിയിൽ വച്ച് നടന്ന ചടങ്ങിലാണ് ഇവർക്ക് ഈ പ്ലേയ് ബട്ടൺ നൽകിയത്. നിരന്തരം വീഡിയോസുമായി എത്താറുള്ള താരത്തിന്റെ ഏറ്റവും പുതിയ വീഡിയോ ആണ് ഇപ്പോൾ യൂട്യൂബിൽ തരംഗമായി ഇരിക്കുന്നത്.
ഇരുവരും ഫാമിലിയിലെ ഏറ്റവും വലിയ വിശേഷം കവിയുടെ വിശേഷം തന്നെയാണ്.കവി നിലവിൽ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. അഞ്ചാം മാസം പിന്നിട്ട സാഹചര്യത്തിൽ പതിവ് വിശ്വാസ ഭാഗമായ ഒരു ചടങ്ങ് ഭാഗമായിരിക്കുകയാണ് കെ. എൽ. ബ്രോയും ഫാമിലിയും.