പോയതിലും വേഗം തിരിച്ചെത്തി താരപുത്രി; സുകുമാരൻ കുടുംബത്തിൽ ആഘോഷ രാവ്, പ്രാർത്ഥനയുടെ വരവ് ആഘോഷമാക്കി പൂർണിമയും ഇന്ദ്രനും.!! | Prarthana Indrajith Gossip Sessions With The Granny

Prarthana Indrajith Gossip Sessions With The Granny : പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട താരജോഡികൾ ആണ് ഇന്ദ്രജിത്തും ഭാര്യ പൂർണിമയും. ഇരുവരും സിനിമാലോകത്തെ സജീവ സാന്നിധ്യമാണ്. ഈയടുത്ത് തുറമുഖം എന്ന ഒരു ചിത്രത്തിലൂടെ വർഷങ്ങൾക്കുശേഷം പൂർണിമ ഇന്ദ്രജിത്ത് വീണ്ടും അഭിനയിലോകത്തേക്ക് തിരിച്ചു വന്നിരുന്നു. താരം ഈ സിനിമയിൽ അഭിനയിച്ച ഉമ്മയുടെ കഥാപാത്രം വളരെയധികം പ്രേക്ഷകർ ഹൃദയത്തിലെത്തി.

ഇതേ സിനിമയിൽ തന്നെ ഒരു വേഷം ചെയ്തുകൊണ്ട് ഇന്ദ്രജിത്തും സജീവ സാന്നിധ്യമായിരുന്നു. ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത് . ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്ന പോസ്റ്റുകളും വളരെ പെട്ടെന്ന് തന്നെ ജനശ്രദ്ധ നേടാറുണ്ട്. ഒരു താര കുടുംബമാണ് ഇവരുടെത്. ഇന്ദ്രജിത്തിന്റെ അനിയൻ പൃഥ്വിരാജും അമ്മ മല്ലിക സുകുമാരനും എല്ലാം സിനിമാ മേഖലയിലെ സജീവസാന്നിധ്യമാണ്.

പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും സിനിമ മേഖലയിൽ തന്നെ പ്രവർത്തിക്കുന്നു. നിരവധി ടെലിവിഷൻ ഷോകളിലെയും സജീവ സാന്നിധ്യം ആകാറുണ്ട് പൂർണിമ. പൂർണിമയ്ക്കും ഭർത്താവ് ഇന്ദ്രജിത്തിനും രണ്ടു മക്കളാണ് ഉള്ളത്. പ്രാർത്ഥന ഇന്ദ്രജിത്തും നക്ഷത്ര ഇന്ദ്രജിത്തും.ഇവരും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവർ തന്നെ. ഇവരുടെയും വിശേഷങ്ങൾക്കും സമൂഹം മാധ്യമങ്ങളിൽ വലിയ ജനപ്രീതിയാണ് ഉള്ളത്. പ്രാർത്ഥന ഇന്ദ്രജിത്ത് നല്ല ഒരു ഗായിക കൂടിയാണ്. ഇതിനോടകം തന്നെ മലയാള സിനിമയിലും പ്രാർത്ഥന പാടിക്കഴിഞ്ഞു. ഇപ്പോൾ ഉപരിപഠനത്തിനായി ലണ്ടനിൽ ആണ് താരപുത്രി.

ഇപ്പോൾ ഇതാ പ്രാർത്ഥന തന്റെ ഓഫീഷ്യൽ പേജിലൂടെ പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രമാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. പ്രാർത്ഥനയുടെ അമ്മൂമ്മ മല്ലിക സുകുമാരനൊപ്പം ഉള്ള ഒരു ചിത്രമാണിത്. വളരെ കുസൃതി നിറഞ്ഞ ഒരു ചിത്രം കൂടിയാണിത്. ചിത്രത്തിൽ രണ്ടുപേരും കൂളിംഗ് ഗ്ലാസ് വച്ചിട്ടുണ്ട്. ഇരുവരും ഒന്നിച്ച് ചിരിക്കുന്നതും അത്ഭുതപ്പെട്ട് നിൽക്കുന്നതും ആണ് ചിത്രങ്ങളിലുള്ളത്. Gossip sections with the granny എന്ന അടിക്കുറിപ്പോടെയാണ് പ്രാർത്ഥന ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പ്രാർത്ഥന പങ്കുവെച്ച് ഈ ചിത്രങ്ങൾക്ക് താഴെ നിരവധി ആരാധകരാണ് കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ പല കമന്റും വളരെ രസകരമായതാണ്.