ഇതാണ് സുപ്രിയയിൽ കണ്ട രണ്ട് ക്വാളിറ്റി.!! അത് അവളിൽ നിന്നും പകർത്താൻ ആഗ്രഹിക്കുന്നു; മനസ്സ് തുറന്ന് പൂർണിമ ഇന്ദ്രജിത്ത്.!! | Poornima Indrajith About Supriya Menon Prithviraj

Poornima Indrajith About Supriya Menon Prithviraj : ഒരിടവേളയ്ക്കു ശേഷം മലയാളി പ്രക്ഷകർക്കു മുന്നിലെത്തുകയാണ് നടി പൂർണിമ ഇന്ദ്രജിത്. വളരെ കുറിച്ച് കാലം കൊണ്ടും കുറച്ച് സിനിമകള്‍ കൊണ്ടും മലയാളികളുടെ മനസ് കവര്‍ന്ന താരമാണ് പൂർണിമ ഇന്ദ്രജിത്ത്. തന്നെക്കുറിച്ചും കുടുംബത്തിലെ അംഗങ്ങളെക്കുറിച്ചുമൊക്കെ പൂര്‍ണിമ മനസ് തുറന്നിരിക്കുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുള്ളത്. ജിഞ്ചർ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പൂര്‍ണിമ മനസ് തുറന്നത്.

ഇന്ദ്രജിത്ത് ചെയ്തതില്‍ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ഏതാണ് എന്ന ചോദ്യത്തിനാണ് പൂര്‍ണിമ ആദ്യം മറുപടി നല്‍കുന്നത്. എല്ലാവര്‍ക്കും ഇഷ്ടമുള്ള ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ വട്ട് ജയന്‍, പിന്നെ സിറ്റി ഓഫ് ഗോഡിലെ കഥാപാത്രം, പയസ് ഇത് രണ്ടുമാണ്. വീട്ടില്‍ ഏറ്റവും കുസൃതി ആരാണെന്ന ചോദ്യത്തിന് പൂര്‍ണിമ നല്‍കിയ മറുപടി നക്ഷത്രയാണെന്നായിരുന്നു. കുസൃതി എന്നതല്ല അവളുടെ ഊര്‍ജമാണ് ഞങ്ങളെ ചേര്‍ത്തു നിര്‍ത്തുന്നത്. ചെറുപ്പവും കുറുമ്പും എനര്‍ജിയുമൊക്കെ വൈബാണെന്നാണ് പൂര്‍ണിമ വ്യക്തമാക്കുന്നത്.

സുപ്രിയയില്‍ നിന്നും പകര്‍ത്തണമെന്ന് കരുതുന്ന ക്വാളിറ്റി എന്താണ് എന്ന ചോദ്യത്തിനും പൂര്‍ണിമ മറുപടി പറയുന്നുണ്ട്. സ്ഥിരോത്സാഹം, പിന്നെ വളരെ സിസ്റ്റമാറ്റിക് ആണ്. ഗോ ഗെറ്റര്‍ ആണവള്‍. ഓരോ കാര്യത്തേയും പ്ലാന്‍ ചെയ്ത് ഹാര്‍ഡ് വര്‍ക്ക് ചെയ്ത് ഗോളിലേക്ക് എത്തും. പിന്നെ രാജുവിന്റെ ഭാര്യ എന്ന നിലയിലുള്ള ഉത്തരവാദിത്തവും ഉണ്ടല്ലോ. എല്ലാ ദിവസവും ഹാന്‍ഡില്‍ ചെയ്യേണ്ടതാണ് ഇതൊക്കെ. കാണുമ്പോള്‍ ഈസിയാണെന്ന് തോന്നും. എന്നാൽ പ്രിവിലേജുണ്ട്. ജീവിതം ഈസിയാണ്. പക്ഷെ അതിനോടൊപ്പം വരുന്ന ബാറ്റിലുകളുണ്ട്. സുപ്രിയയെ ശരിക്കും ബോംബെയില്‍ നിന്നും ഇവിടേക്ക് പറിച്ച് നടുകയായിരുന്നുവെന്ന് പറയാം. പക്ഷെ മനോഹരമായി അതിനെ കൈകാര്യം ചെയ്യുകയായിരുന്നു. അതുകൊണ്ടാണ് ഇന്ന് നിങ്ങള്‍ എന്നോട് ഇതുപോലൊരു ചോദ്യം ചോദിക്കുന്നതെന്നായിരുന്നു ഇതിന് മറുപടി പൂര്‍ണിമ പറഞ്ഞത്.

പൃഥ്വിരാജ് എന്ന നടനെയാണോ പൃഥ്വിരാജ് എന്ന സംവിധായകനെയാണോ ഇഷ്ടം എന്നായിരുന്നു അടുത്ത ചോദ്യം. നടന്‍ എന്ന നിലയില്‍ ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. അതിനാല്‍ അവ രണ്ടിനേയും അളക്കുക സാധ്യമല്ല. നടനെയാണ് എനിക്കിഷ്ടം. സംവിധായകന്‍ എന്ന നിലയില്‍ ഒരുപാട് വരാനുണ്ട്. പൃഥ്വിയും ഇന്ദ്രനും നേരിട്ട് കാണുമ്പോഴുള്ള അവസ്ഥയെക്കുറിച്ചും താരം പറയുന്നുണ്ട് . കുറേനാളുകള്‍ക്ക് ശേഷമാണ് കാണുക. അപ്പോള്‍ സീരിയസായിട്ടായിരിക്കില്ല സംസാരിക്കുകയെന്നും ആ നിമിഷം ആസ്വദിക്കുകയായിരിക്കും ചെയ്യുകയെന്നും പൂര്‍ണിമ പറയുന്നു. ഇന്ദ്രന്റെ സീരിയസ് വേഷങ്ങളാണോ കോമഡിയാണോ ഇഷ്ടം എന്ന ചോദ്യത്തിന് ഇന്ദ്രന്റെ സെന്‍സ് ഓഫ് ഹ്യൂമര്‍ വളരെ വലുതാണ് എന്നും താരം വ്യക്തമാക്കി.