കുഞ്ഞ് വരുന്നതിനോടൊപ്പം ഇരട്ടി സന്തോഷം. വിശേഷം പങ്ക് വച്ച് പേളിമാണി!!!

പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട ദമ്പതിമാരാണ് പേളിയും ഭർത്താവ് ശ്രീനിഷും. ഇരുവരും സോഷ്യൽ മീഡിയയിൽ വളരെയധികം സജ്ജീവമാണ്. ഇവരുടെ വിശേഷങ്ങൾ എല്ലാം താരങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്ക് വയ്ക്കാറുണ്ട്.

പേളി ഇപ്പോൾ ഗർഭിണിയാണ്. താരത്തിന്റെ മെറ്റേണിറ്റി ഫോട്ടോ ഷൂട്ട് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഗർഭകാലത്തെ വിശേഷങ്ങൾ താരം പങ്ക് വയ്ക്കാറുണ്ട്. ഇപ്പോൾ തന്റെ പുതിയ വിശേഷം പ്രേക്ഷകർക്കായി പങ്ക് വയ്ക്കുകയാണ് താരം. 2020ലെ ഏറ്റവും സ്വാധീനിച്ച വ്യക്തിത്വങ്ങളിൽ ഒരാളായാണ് പേളിയെ തിരഞ്ഞെടുത്തിട്ടുള്ളത്.

പേളി തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാമിൽ ഈ സന്തോഷം പങ്ക് വച്ചിട്ടുള്ള വീഡിയോ പങ്ക് വച്ചിട്ടുള്ളത്. എ.ആർ റഹ്മാൻ സോനു നിഗം ഉൾപ്പടെ 230 ഇന്ത്യക്കാർ ആണി ലിസ്റ്റിൽ ഉള്ളത്. വീഡിയോയ്ക്ക് നിരവധി ആരാധകരാണ് പേളിക്ക് ആശംസകളുമായി എത്തിയിട്ടുള്ളത്

പേളിയുടെ ഭർത്താവ് ശ്രീനിഷും പേളിയ്ക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്. നീ അത് അർഹിക്കുന്നു എന്നാണ് ഭർത്താവ് ശ്രീനിഷിന്റെ കമന്റ് കുഞ്ഞിനെ വരവേൽക്കാനുള്ള സന്തോഷത്തിനൊപ്പം ഈ സന്തോഷവും കൂടിയായ ത്രില്ലിലാണ് പേളി.