ഇത് മൂന്നാം വിവാഹ വാർഷികം..!! ഞങ്ങളോടൊപ്പം ദ്വീപിൽ പാർട്ടി ആഘോഷിക്കാൻ നിളമോളും… | Pearlish Wedding Anniversary

Pearlish Wedding Anniversary : മലയാളം സിനിമാ – ടെലിവിഷൻ പ്രേക്ഷകർ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്ന ചില താര കുടുംബങ്ങളിൽ ഒന്നാണ് പേർലി മാണിയും കുടുംബവും. ഒരു അഭിനേത്രി എന്നതിലുപരി ടെലിവിഷൻ അവതാരകയായും യൂട്യൂബറായും ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരെയും പ്രേക്ഷകരെയും നേടിയെടുക്കാൻ പേർളി മണിക്ക് സാധിച്ചിരുന്നു. ടെലിവിഷൻ പ്രോഗ്രാമുകളിൽ അവതാരകയായും തിളങ്ങിയതോടെ തന്റെ സരസമായ രീതിയിലുള്ള അവതരണവും സംസാരവും കൊണ്ട് പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു ഇവർ.

മാത്രമല്ല മലയാളം റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസൺ ഒന്നിൽ മത്സരാർത്ഥിയായി പേർളി എത്തിയതോടെ താരത്തിന്റെ ജീവിതം തന്നെ മാറ്റി മറിയുകയായിരുന്നു. ബിഗ് ബോസിനുള്ളിൽ പൂവിട്ട പ്രണയം തന്റെ ജീവിതത്തിലേക്ക് ചേർത്തു വെക്കുമ്പോൾ പേർളിയും ശ്രീനിഷുമായുള്ള ഈയൊരു വിവാഹവാർത്ത ആരാധകർ ഏറെ ആഘോഷത്തോടെയായിരുന്നു കൊണ്ടാടിയിരുന്നത്. വിവാഹശേഷവും സമൂഹ മാധ്യമങ്ങളിൽ സജീവമായ ഇരുവർക്കും താരപരിവേഷം തന്നെയായിരുന്നു ആരാധകർ കൊടുത്തിരുന്നത്. മാത്രമല്ല ആരാധകരുടെ സന്തോഷം ഇരട്ടിയാക്കി കുഞ്ഞു നിലയും കൂടി എത്തിയപ്പോൾ ഈ താരദമ്പതികളുടെ വിശേഷങ്ങളറിയാൻ ആരാധകർക്ക് എന്നും തിടുക്കമാണ്.

എന്നാൽ ഇപ്പോഴിതാ പേർളി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച തങ്ങളുടെ വിവാഹ വാർഷിക ആഘോഷ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. നില ബേബിയോടൊപ്പം തങ്ങളുടെ മൂന്നാം വിവാഹ വാർഷികം ആഘോഷിക്കാൻ ഇവർ മാലിദ്വീപ് ആയിരുന്നു തിരഞ്ഞെടുത്തിരുന്നത്. അതിനാൽ തന്നെ യാത്രയിലും അവിടെ എത്തിയ ശേഷവുമുള്ള നിരവധി ചിത്രങ്ങൾ ഇവർ ആരാധകർക്കായി പങ്കുവെക്കുകയും ചെയ്തിരുന്നു. “ഹാപ്പി വെഡിങ് ആനിവേഴ്സറി, പരസ്പര സ്നേഹത്തിന്റെയും മനസ്സിലാക്കലിന്റെയും ബഹുമാനത്തിന്റെയും സന്തോഷകരമായ മൂന്നു വർഷങ്ങൾ.

അതിനാൽ തന്നെ ഈ ഒരു ആഘോഷത്തിനായി ഒരു പുതിയ സ്ഥലമാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഞങ്ങൾക്കിടയിലെ ഒരു ഗ്ലൂ ആയി നില എപ്പോഴും ഇവിടുണ്ട്. ഞങ്ങളുടെ പെർളിഷ് ഫാമിലിക്ക് ഒരായിരം നന്ദി” എന്നായിരുന്നു യാത്രയുടെ തുടക്കത്തിൽ പേർളി പങ്കുവെച്ച ചിത്രത്തോടൊപ്പമുള്ള കുറിപ്പ്. മാത്രമല്ല അവിടെ എത്തിയ ശേഷമുള്ള ചിത്രത്തിൽ പേർളി പങ്കുവെച്ച മറ്റൊരു ചിത്രത്തിന്റെ അടിക്കുറിപ്പും ഏറെ ശ്രദ്ധേയമാണ്. “ഞാൻ ഏറെ സന്തോഷവതിയാണ്, കാരണം ഞാൻ എന്റെ ഉറ്റ സുഹൃത്തിനെയാണ് വിവാഹം ചെയ്തത്” എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.