ഞങ്ങളുടെ കുട്ടികുറുമ്പന് ഇന്ന് പിറന്നാൾ; വല്യേച്ചിക്കും അപ്പൂച്ചയ്ക്കും കുഞ്ഞാവക്കും ഒപ്പം പിറന്നാൾ ആഘോഷിച്ച് കയ് ബേബി; പേളി മാണി കുടുംബത്തിൽ ആഘോഷരാവ്.!! | Pearle Maaney Sister Rachel Maaney Baby Kai First Birthday
Pearle Maaney Sister Rachel Maaney Baby Kai First Birthday : മലയാള ടെലിവിഷൻ അവതാരക ലോകത്ത് തന്റേതായ ഇടം ഉറപ്പിച്ച വ്യക്തിയാണ് പേർളി മാണി. എന്നാൽ ഒരു അവതാരിക എന്ന നിലയിൽ നിന്നും ഇന്ന് നിരവധി താരങ്ങളിലേക്ക് താരം ഉയർന്നു കഴിഞ്ഞു. മോട്ടിവേഷണൽ സ്പീക്കർ ,യൂട്യൂബർ എന്നീ തലക്കെട്ടുകളും ഇപ്പോൾ പേളിക്ക് ഉണ്ട്. നടൻ ആയ ശ്രീനിഷ് ആണ് താരത്തിന്റെ ഭർത്താവ്.
ഇവർ ഇരുവരും പ്രണയ വിവാഹമായിരുന്നു. ബിഗ്‌ബോസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോ യിലൂടെ ആണ് പേളിയും ശ്രീനിഷും പരസ്പരം പ്രണയിക്കുന്നതും പിന്നീട് ഇവർ വിവാഹിതരാവുന്നതും. ഇപ്പോൾ ഇവർ രണ്ടു പേർക്കും രണ്ടുപെൺമക്കൾ ആണ് ഉള്ളത് നിലയും, നിറ്റാരയും. അച്ഛനെയും അമ്മയെയും പോലെ മക്കൾ രണ്ടാളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. പേളി തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്.
ഇപ്പോഴിതാ പുതിയ ചില വിശേഷങ്ങൾ ആണ് പുറത്തു വരുന്നത്. പേളിയെ പോലെ തന്നെ സഹോദരി റേച്ചലും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവൾ ആണ് .റേച്ചലിന്റെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടാറുണ്ട്. റേച്ചലിനും ഭർത്താവ് റൂബനും രണ്ടു കുഞ്ഞുങ്ങൾ ആണ് ഉള്ളത്. ആദ്യ കുഞ്ഞ് നില ബേബിയുടെ ഏറ്റവും അടുത്ത സുഹൃത്താണ്. റെയ്ൻ എന്നാണ് അവന്റെ പേര്. ഈ അടുത്താണ് ഇവർക്ക് രണ്ടാമത്തെ കുട്ടി ജനിച്ചത്.
കയ് എന്നാണ് കുഞ്ഞിന്റെ പേര്. ഇപ്പോഴിതാ കയ്യുടെ പിറന്നാൾ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.പേളിയുടെയും നിലയുടെയും ശ്രീനിഷിന്റെയും കൂടെ റേച്ചലിന്റെയും കുടുംബത്തിന്റെയും സന്തോഷവും പങ്കുവെച്ച വീഡിയോയിൽ കാണാം. കയ് ബേബിയും ബേബിയുടെ ചേട്ടൻ റെയ്നും ഒന്നിച്ച് പിറന്നാൾ ഫ്ലോറിലേക്ക് ഒരു ടോയ് കാറിൽ വരുന്ന വീഡിയോക്കാണ് ഇതിനോടകം തന്നെ വലിയ റീച്ച് ലഭിച്ചിട്ടുള്ളത്.