നില മോൾ വിത്ത് അമ്മ ഹെയർ; മത്തൻ കുത്തിയാൽ പിന്നെ അവക്കാഡോ കിട്ടുമോ.!? അമ്മയുടെ മുടിയിൽ അഴകോടെ നിലു ബേബി ചിത്രം പങ്കുവെച്ച് പേർളി മാണി.!! | Pearle Maaney Share Latest Photo Of Nilu Baby
Pearle Maaney Share Latest Photo Of Nilu Baby : മലയാള ടെലിവിഷൻ അവതാരക ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച വ്യക്തിയാണ് പേർളി മാണി. എന്നാൽ ഒരു അവതാരിക എന്ന നിലയിൽ നിന്നും മാറി കൊണ്ട് ഇന്ന് നിരവധി ഉയരങ്ങളിലേക്ക് താരം ഉയർന്നു കഴിഞ്ഞു. മോട്ടിവേഷണൽ സ്പീക്കർ ,യൂട്യൂബർ എന്നീ തലക്കെട്ടുകളും ഇപ്പോൾ പേളിക്ക് ഉണ്ട്. നടനായ ശ്രീനിഷ് ആണ് താരത്തിന്റെ ഭർത്താവ്.
ഇവർ ഇരുവരും പ്രണയ വിവാഹമായിരുന്നു. ബിഗ്ബോസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ ആണ് പേളിയും ശ്രീനിഷും പരസ്പരം പ്രണയിക്കുന്നതും പിന്നീട് ഇവർ വിവാഹിതരാവുന്നതും .ഇപ്പോൾ ഇവർ രണ്ടു പേർക്കും രണ്ടുപെൺമക്കൾ ആണ് ഉള്ളത്. നിലയും,നിറ്റാരയും . അച്ഛനെയും അമ്മയെയും പോലെ മക്കൾ രണ്ടാളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്.
പേളി തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോൾ പേർളി പങ്കുവെച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് എല്ലാവരിലും ഹൃദയവികാരം ഉണർത്തുന്നത്. നിലാ മോൾടെ എല്ലാവിധ വിശേഷങ്ങളും കുട്ടി കുറുമ്പ് വീഡിയോകളും പങ്കിടാറുള്ള പേർളി മാണി ഇപ്പൊ മൂത്ത മകൾ നിലയുടെ ഒരു രസകരമായ ചിത്രമാണ് ഷെയർ ചെയ്യുന്നത്.
“നില മോൾ വിത്ത് അമ്മ ഹെയർ” എന്നുള്ള ക്യാപ്ഷനിൽ പങ്കിട്ട ഈ ചിത്രത്തിൽ അമ്മ പേർളിയെ പോലെ ചുരുണ്ട മുടിയുമായി നിൽക്കുന്ന നിലാ മോളെ കാണാം.അമ്മയെ പോലെ മകളും സുന്ദരി, ഇത് അമ്മയുടെ തനി പകർപ്പ് തന്നെയാണ് എന്നെല്ലാമാണ് ഈ ഫോട്ടോക്ക് ആരാധകർ കമന്റുകൾ.