ഞങ്ങൾ വീണ്ടും ഒത്തുകൂടി; മൂന്നാം തലമുറയിലെ നാലാമനും വന്നതിന് ശേഷം ആദ്യത്തെ ഓണം, ആഘോഷ തിമിർപ്പിൽ പേർളി മാണിയും കുടുംബവും.!! | Pearle Maaney Family Get Together
Pearle Maaney Family Get Together : മലയാളികളുടെ ഇഷ്ട താരദമ്പതിമാരാണ് പേർളി മാണിയും, ശ്രീനിഷും. ഒരു അവധി ദിവസം കുടുംബാംഗങ്ങളെല്ലാം ചേർന്ന് ആലുവയിലെ തറവാട്ടിൽ ഒത്തുകൂടി രസകരമായ നിമിഷങ്ങൾ പങ്കുവെക്കുന്ന പുത്തൻ വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. പേർളിയുടെ യൂട്യൂബ് ചാനലായ ‘പേർളി മാണി ഷോ’ യിലാണ് ‘ഫാമിലി ഗെറ്റുഗദർ എറ്റ് മൈ തറവാട്’ എന്ന പുതിയ വീഡിയോ ഇട്ടിരിക്കുന്നത്.
അവധി ദിവസം കുടുംബാംഗങ്ങൾ ഒപ്പം തറവാട് വീട്ടിൽ സന്തോഷകരമായ നിമിഷങ്ങൾ പങ്കുവെക്കുന്നതിനിടയിൽ പേർളിയുടെ ഒരു ഇഷ്ട കുക്കിംഗ് റെസിപ്പിയും വീഡിയോയിൽ കാണാം. തൻ്റെ അമ്മയുണ്ടാക്കുന്നതിൽ ഏറ്റവും പ്രിയപ്പെട്ട കറിയായ മത്തങ്ങാ പയറു കറിയുടെ റെസിപ്പി തൻ്റെ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് താരം. കുടുംബാംഗങ്ങളെല്ലാം അടുക്കളയിൽ ഒത്തുകൂടി ഏറെ സന്തോഷകരമായി പേർളിയും അമ്മയും ചേർന്ന് ഉണ്ടാക്കുന്ന മത്തങ്ങ കറിക്കായി കാത്തിരിക്കുകയായിരുന്നു.
“ഇതു പോലുള്ള കുക്കിംഗ് റെസിപ്പികൾ ഷെയർ ചെയ്യുന്നത്, ആരാധകർക്ക് തങ്ങളുടെ വീട്ടിൽ വന്ന് ഭക്ഷണം കഴിക്കുവാൻ സാധിക്കാത്തതുകൊണ്ടാണ്. നിങ്ങൾക്കായി ഇത് ഷെയർ ചെയ്തു നിങ്ങൾ ഇത് ഉണ്ടാക്കി കഴിക്കുമ്പോൾ, ഞങ്ങളുടെ വീട്ടിൽ വന്നു കഴിച്ചത് പോലെയാണ്” എന്നും പേർളി വീഡിയോയിൽ സന്തോഷത്തോടെ പറയുന്നു. മിക്ക അവധി ദിവസങ്ങളിലും കുടുംബാംഗങ്ങളെല്ലാം തറവാട്ടിൽ ഒത്തുകൂടാറുണ്ട് എന്നും പേർളി വീഡിയോയിൽ പറയുന്നത് കേൾക്കാം.
പേർളിയുടെയും കുടുംബത്തിന്റെയും വിശേഷങ്ങൾ അറിയുവാൻ ആരാധകരെന്നും ഏറെ ആകാംക്ഷ കാട്ടാറുണ്ട്. നിമിഷ നേരം കൊണ്ട് തന്നെ ആരാധകർ വീഡിയോ ഏറ്റെടുക്കുകയായിരുന്നു. നിരവധി ലൈക്കുകളും കമന്റുകളുമായി യൂട്യൂബ് വീഡിയോയ്ക്ക് താഴെ ആരാധകരെത്തി. കമൻറ് ബോക്സിൽ എത്തുന്നവർ തങ്ങളുടെ അമ്മയുണ്ടാക്കുന്നതിൽ ഏറെ ഇഷ്ടമുള്ള, എന്നും കഴിക്കാനാഗ്രഹമുള്ള ഒരു വിഭവം മറക്കാതെ ഷെയർ ചെയ്യേണമേ എന്ന് പേർളി ആവശ്യപ്പെടുകയും ചെയ്തു. പേർളിയെയും ശ്രീനീഷിനെയും പോലെ ഒരുപാട് ആരാധകരുള്ള കുഞ്ഞു താരങ്ങളാണ് തന്നെയാണ് നിലു ബേബിയും, നിതാരാ ബേബിയും.