എന്റമ്മോ കിടിലം തന്നെ.!! സൗന്ദര്യം തിരിച്ച് പിടിക്കാൻ പാർവതി ചെയ്യുന്നത് കണ്ടോ.!? മകനോടൊപ്പം ജിമ്മിൽ കിടഞ്ഞ് പരിശ്രമിച്ച് ജയറാമേട്ടന്റെ അച്ചു.!! | Parvathy Jayaram Workout In Gym Center Video Viral

Parvathy Jayaram Workout In Gym Center Video Viral : മലയാളികളുടെ സ്വന്തം താര കുടുബമാണ് പാർവതി ജയറാം. ഇപ്പോൾ അഭിനയ ജീവിതത്തിൽ നിന്ന് പാർവതി വിട്ടു നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ നിറസാനിധ്യമാണ്. ഒട്ടേറെ ചലച്ചിത്രങ്ങളാണ് താരം മലയാളി സിനിമ പ്രേമികൾക്ക് വേണ്ടി സമ്മാനിച്ചിട്ടുള്ളത്. വേഷമിട്ട ഏറെ സിനിമകളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിരുന്നു. നടൻ ജയറാമായിട്ടുള്ള കല്യാണത്തിനു ശേഷമാണ് താരം സിനിമ ജീവിതത്തിൽ നിന്നും മാറി നിൽക്കാൻ ആരംഭിച്ചത്.

എന്നാൽ താൻ സിനിമയില്ലെങ്കിലും ഭർത്താവ് ജയറാമുൻ, മകൻ കാളിദാസ് ജയറാമും അഭിനയ ജീവിതത്തിൽ സജീവമാണ്. മലയാള സിനിമയിൽ മാത്രമല്ല തമിഴ് സിനിമ മേഖലയിലും കാളിദാസ് ജയറാം തന്റെതായ സ്ഥാനം കണ്ടെത്തി കഴിഞ്ഞിരിക്കുകയാണ്. ലഭിക്കുന്ന വേഷങ്ങൾ എല്ലാം ജയറാമും, കാളിദാസ് ജയറാമും വളരെ ഭംഗിയായിട്ടാണ് കൈകാര്യം ചെയ്യുന്നത്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ പാർവതി തന്റെ ഇഷ്ട ചിത്രങ്ങളും കുടുബ വിശേഷങ്ങളും ആരാധകാരുമായി പങ്കുവെക്കാൻ ഒട്ടും മടി കാണിക്കാറില്ല. പാർവതി പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം ഏതാനും ദിവസങ്ങൾക്കുളിലാണ് വൈറലായി മാറുന്നത്. ഇപ്പോൾ ഇതാ ആരാധകരെ ആവേശം കൊള്ളിക്കുന്ന മറ്റൊരു വർക്ക്ഔട്ട്‌ വീഡിയോയായിട്ടാണ് പാർവതി ആരാധകരുടെ മുന്നിൽ പ്രേത്യേക്ഷപ്പെട്ടിരിക്കുന്നത്. മകൻ കാളിദാസ് ജയറാമുമായി ജിമ്മിൽ വർക്ക്ഔട്ട്‌ ചെയ്യുന്ന ചില രംഗങ്ങളാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

നിരവധി പേരാണ് കമന്റും ലൈക്കും പങ്കുവെച്ച് രംഗത്തെത്തിരിക്കുന്നത്. 1980,90കളിലെ മലയാള സിനിമയുടെ ജനപ്രിയ നായികയായിരുന്നു പാർവതി. തന്റെ ആദ്യ സിനിമ ചില കാരണങ്ങൾ കൊണ്ട് മുടങ്ങി പോകുകയായിരുന്നു. പിന്നീട് വിവാഹിതരെ ഇതിലെ എന്ന സിനിമയിലൂടെഅയയിരുന്നു പാർവതി എന്ന നടിയുടെ അഭിനയം ജീവിതത്തിലേക്കുള്ള ആരംഭം. നടനും സംവിധായകനുമായ ബാലചന്ദ്രമേനോനായിരുന്നു പാർവതിയെ സിനിമ മേഖലയിൽ പരിചയപ്പെടുത്തിയത്. ശേഷം ഒട്ടേറെ ചലച്ചിത്രങ്ങളിൽ അഭിനയിക്കാനുള്ള ഭാഗ്യം ലഭിക്കുണ്ടായി.