ഞങ്ങളുടെ ആദ്യത്തെ ഒരുമിച്ചുള്ള യാത്ര.!! പ്രിയപെട്ടവർക്കൊപ്പം ഏറെ പ്രിയമുള്ള ഒരിടത്തേക്ക്; സന്തോഷ യാത്രയുമായി ലക്ഷ്‌മി നക്ഷത്ര.!! | Our First Trip Together Lakshmi Nakshathra

Our First Trip Together Lakshmi Nakshathra : ഇന്ന് സോഷ്യൽ മീഡിയയിൽ അടക്കം ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ ജനപ്രിയയായി മാറിയ താരത്തെ കാണാതെ ഒരു ദിവസം പോലും കുടുംബപ്രേക്ഷകർക്കിരിക്കാൻ കഴിയില്ല എന്ന നിലയിലേക്ക് വരെ കാര്യങ്ങൾ എത്തിയിരിക്കുകയാണ്. സ്റ്റാർ മാജിക്കിന്റെ കാതൽ ലക്ഷ്മിയാണെന്നും

പലരും അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ ഇപ്പോൾ താരത്തെ ഇത്രയും ജനപ്രിയമാക്കിയ പരിപാടിയിൽ നിന്നും ഒരു ബ്രേക്ക് എടുത്ത് ട്രിപ്പിലാണ് ലക്ഷ്മി. തന്റെ സോഷ്യൽ മീഡിയ ചാനലിലൂടെ തന്നെയാണ് ലക്ഷ്മി ഈ വിവരം ആളുകളെ അറിയിച്ചിരിക്കുന്നത്. അച്ഛനും അമ്മയ്ക്കും ഒപ്പം കാശ്മീരിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പുള്ള പാക്കിംഗ് വീഡിയോയും മറ്റും താരം നേരത്തെ തന്നെ തന്റെ ചാനലിൽ അപ്‌ലോഡ് ചെയ്തിരുന്നു.

അതിന് പിന്നാലെ ഇപ്പോൾ കാശ്മീരിൽ നിന്നുകൊണ്ട് തന്റെ പ്രിയപ്പെട്ടവർക്ക് തായ്‌ലന്റിലേക്കുള്ള ഒരു ഫ്രീ ടിക്കറ്റ് ഗിവ് എവേ താരം നടത്തിയിരിക്കുകയാണ്. തായ്‌ലൻഡിലേക്കുള്ള ഗിവ് എവേയുടെ കാര്യം പറയുന്നതിന് മുൻപേ തന്നെ കാശ്മീരിലെ ഒരു ദിവസത്തെ തന്റെ വിശേഷങ്ങളൊക്കെ ഇൻഡ്രോയിൽ ലക്ഷ്മി ഉൾപ്പെടുത്തിയിട്ടുണ്ട്. വളരെ രസകരമായയാണ് താരം ഓരോ കാര്യങ്ങളും ആളുകളിലേക്ക് എത്തിക്കുന്നത്

ഇനി തായ്‌ലൻഡിലേക്ക് പോകാനുള്ള ഗിവ് എവേയിൽ പങ്കെടുക്കുവാൻ തന്നെ കാണുന്ന തന്നെ ഇഷ്ടപ്പെടുന്ന പ്രിയപ്പെട്ടവർ ചെയ്യേണ്ടത് എന്താണെന്നും ലക്ഷ്മി പറയുന്നുണ്ട്. താൻ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ സ്കിപ്പ് ചെയ്യാതെ മുഴുവനായും കണ്ട ശേഷം ഏതെങ്കിലും അഞ്ചു സുഹൃത്തുക്കൾക്ക് അത് ഷെയർ ചെയ്യുകയും അതിൻറെ സ്ക്രീൻഷോട്ട് സ്ക്രീനിൽ കാണുന്ന നമ്പറിലേക്ക് അയക്കുകയും ചെയ്യുക. രണ്ടാമതായി പിന്നീട് കാശ്മീരിലേക്കുള്ള ലക്ഷ്മിയുടെ യാത്രയുടെ ട്രാവലിംഗ് പാർട്ണർ ആയ സഹറാ ടൂർസിനെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുകയും ഷെയർ ചെയ്തതിന്റെ സ്ക്രീൻഷോട്ട് അവരുടെ ഇൻസ്റ്റഗ്രാം പേജിലേക്ക് അയക്കുകയും ചെയ്യുക. പിന്നീട് ചെയ്യേണ്ടത് ലക്ഷ്മി നക്ഷത്രയുടെ തന്നെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ഇൻസ്റ്റഗ്രാം ഫോളോ ചെയ്യുകയും വീഡിയോ അഞ്ച് സുഹൃത്തുക്കൾക്ക് ഷെയർ ചെയ്തതിന്റെ സ്ക്രീൻഷോട്ട് ലക്ഷ്മിയുടെ പേജിലേക്ക് ഷെയർ ചെയ്യുകയും ആണ്. ഇത്രയും ചെയ്യുന്നതോടെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികൾക്ക് തായ്‌ലൻഡിലേക്കുള്ള ഫ്രീ ടിക്കറ്റ് ലഭിക്കുമെന്നാണ് ലക്ഷ്മി പറയുന്നത്.