ചിത്രത്തിൽ മൂന്ന് പേര് മഴ നനയുന്നു; അവർക്കായി ഒളിഞ്ഞിരിക്കുന്ന കുട കണ്ടുപിടിച്ചു കൊടുക്കാമോ?… | Optical Illusion, Find the Hidden Umbrella From The Image Malayalam

Optical Illusion, Find the Hidden Umbrella From The Image Malayalam : ഒപ്റ്റിക്കൽ ഇല്ല്യൂഷനുകൾ ഇന്ന് ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞ ഒരു ഓൺലൈൻ വിനോദമാണ്. പല കാരണങ്ങൾ കൊണ്ട് സമ്മർദ്ദം നേരിടുന്നവർ, അതിൽനിന്നെല്ലാം ഒരു ആശ്വാസം നേടാനാണ് സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ളവയിൽ സമയം ചെലവഴിക്കുന്നത്. എന്നാൽ, ഒഴിവ് സമയം ആനന്ദകരമാക്കുകയും അതോടൊപ്പം തന്നെ, നിങ്ങളുടെ ബുദ്ധിയും ഓർമ്മശക്തിയും കാഴ്ച ശക്തിയും പരീക്ഷിക്കുന്ന ഒപ്റ്റിക്കൽ ഇല്ല്യൂഷൻ നിങ്ങളുടെ ഒഴിവ് സമയങ്ങളും മൂല്യമുള്ളതാകുന്നു.

ഇന്ന് വളരെ രസകരമായതും അതോടൊപ്പം തന്നെ കളർഫുൾ ആയതുമായ ഒരു ഒപ്റ്റിക്കൽ ഇല്യൂഷൻ ആണ് ഇവിടെ നൽകിയിരിക്കുന്നത്. കാഴ്ചക്കാരുടെ കണ്ണുകൾക്ക് ആനന്ദം പകരുന്ന ഒരു ചിത്രമാണ് ഇവിടെ കാണിക്കുന്നത്. ഡിപോറിൽ പ്രസിദ്ധീകരിച്ച ഒരു മനോഹരമായ ഡിജിറ്റൽ പെയിന്റിംഗ് ആണിത്. മൂന്ന് കുട്ടികൾ, മൃഗങ്ങളും വൃക്ഷങ്ങളും പക്ഷികളും എല്ലാം നിറഞ്ഞ ഒരു വനത്തിലേക്ക് ട്രക്കിംഗ് പോയ കാഴ്ചയാണ് ഈ ഡിജിറ്റൽ പെയിന്റിംഗ് കാണിക്കുന്നത്.

രണ്ട് പെൺകുട്ടിയും ഒരു ആൺകുട്ടിയും വനത്തിലെ കാഴ്ചകൾ കണ്ടു നടക്കുകയാണ്. അതിനിടയിൽ, മഴ ചാറ്റൽ തുടങ്ങിയിരിക്കുന്നു. മഴ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ തന്നെ കുട്ടികൾ കുട കയ്യിൽ കരുതിയിരുന്നു. കുട വനത്തിൽ എവിടെയോ അവർ ഭദ്രമായി വെക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, മഴ പെയ്തു തുടങ്ങിയപ്പോൾ, കുട വെച്ച സ്ഥലം അവർ മറന്നു പോയി. നിങ്ങൾ ഇപ്പോൾ കാണുന്ന ഈ ചിത്രത്തിൽ കുട്ടികളുടെ കുട ദൃശ്യമാണ്.

ഈ മഴ നനയുന്നതിൽ നിന്ന് കുട്ടികളെ രക്ഷിക്കാനായി ആ കുട നിങ്ങൾക്ക് കാണിച്ചു കൊടുക്കാൻ ആകുമോ. നിങ്ങൾ ചിത്രത്തിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിയേ, ഇപ്പോൾ നിങ്ങൾക്ക് കുട കണ്ടെത്താൻ ആകുന്നുണ്ടോ. കുട്ടികൾ ഇപ്പോൾ മഴ നനഞ്ഞു തുടങ്ങിയിരിക്കുന്നു, അതുകൊണ്ടുതന്നെ ഇനിയും അധികം സമയം വൈകിക്കാൻ ആകില്ല. വനത്തിലെ ഒരു മരത്തിനോട് ചാരിയാണ് കുട്ടികൾ കുട വെച്ചിരിക്കുന്നത്, ഇനി ഒന്നൂടെ ശ്രദ്ധയോടെ നോക്കൂ. തീർച്ചയായും ഇപ്പോൾ നിങ്ങൾക്ക് കുട കണ്ടെത്താൻ സാധിച്ചിട്ടുണ്ട് എന്ന് കരുതുന്നു.

Rate this post