സന്തൂർ മമ്മി എന്ന് വിളിക്കുന്നത് നൈനക്ക് ഇഷ്ടമല്ല.!! ജീവിതത്തിൽ നേരിട്ട ദുരന്തങ്ങൾ ഏറെ; മനസ്സ് തുറന്ന് പ്രിയതാരം ബസന്തി.!! | Nithya Das Life Story

Nithya Das Life Story : ഈ പറക്കും തളിക എന്ന മലയാള ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് നിത്യദാസ്. സിനിമയിലെ ബസന്തി എന്ന കഥാപാത്രം പ്രേക്ഷകരുടെ ഹൃദയത്തിൽ എക്കാലത്തും നിറഞ്ഞുനിൽക്കുന്നതാണ്. മലയാളത്തിൽ കൂടാതെ തെലുങ്ക്, തമിഴ് തുടങ്ങി നിരവധി അന്യഭാഷാ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. നരിമാൻ, കുഞ്ഞിക്കൂനൻ, ബാലേട്ടൻ, കൺമഷി, ഹൃദയത്തിൽ സൂക്ഷിക്കാൻ, നഗരം, സൂര്യകിരീടം എന്നിവയൊക്കെ നിത്യ പ്രധാന വേഷങ്ങളിൽ എത്തിയ മറ്റു ചിത്രങ്ങളാണ്. 2007 ലായിരുന്നു താരത്തിന്റെ വിവാഹം. അരവിന്ദ് സിംഗ് ആണ് ഭർത്താവ്. ഇരുവർക്കും രണ്ട് മക്കളാണ് നൈനാ സിംഗും, നമൻ സിംഗും. മകളും മകനും തമ്മിൽ 10 വയസ്സിന് വ്യത്യാസമുണ്ട്.

വിവാഹശേഷം നിത്യ സിനിമകളിൽ നിന്നും ഇടവേള എടുത്തിരുന്നു. എന്നാൽ താരം ഇപ്പോൾ സോഷ്യൽമീഡിയയിലും മിനിസ്ക്രീനിലും സജീവമാണ്. മകൾ നൈനയോടൊപ്പം കിടിലൻ ഡാൻസ് വീഡിയോയുമായി ഇടയ്‌ക്കൊക്കെ താരം സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. താരത്തിന്റെ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ അധികവും സന്തൂർ മമ്മി എന്ന പരസ്യത്തെ ഓർമ്മിപ്പിച്ചു കൊണ്ടുള്ളതാണ്. ഈയടുത്ത് അമൃത ടിവി സംപ്രേക്ഷണം ചെയ്ത റെഡ് കാർപ്പറ്റ് എന്ന പരിപാടിയിൽ നിത്യയും മകൾ നൈനയും എത്തിയിരുന്നു, ഇരുടെയും വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചിരുന്നു. മകൾ നൈനയോടൊത്തുള്ള ഡാൻസ് വീഡിയോയെ കുറിച്ചും പരിപാടിയിൽ സംസാരിച്ചു.” കോവിഡ് സമയത്താണ് ആദ്യം വീഡിയോ ചെയ്യുന്നത്.

ആ വീഡിയോയ്ക്ക് ഏകദേശം ഒരു മില്യൺ കാഴ്ചക്കാർ ഉണ്ടായിരുന്നു. അതാണ് വീണ്ടും വീണ്ടും വീഡിയോ ഇടാനുള്ള പ്രചോദനമായത്. അതുകൊണ്ടാണ് ഞങ്ങൾ ഇടയ്ക്ക് വീഡിയോ ചെയ്തുകൊണ്ടിരിക്കുന്നത് ” ആരാധകർ ഞങ്ങളെ ഹൃദയത്തിൽ വയ്ക്കുന്നു എന്ന് തന്നെയാണ് ഇതിന്റെ അർത്ഥം. തന്നെ സന്തൂർ മമ്മി എന്ന് ആരാധകർ വിളിക്കുന്നതിൽ നൈനക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ല എന്നും താരം പറയുന്നു. “വീട്ടിൽ അമ്മയാണ് സൗന്ദര്യമൊക്കെ നോക്കുന്നത്. എന്നെയും ചേച്ചിയെയും എപ്പോഴും വഴക്ക് പറയാറുണ്ട്, നിങ്ങളൊന്നും ശ്രദ്ധിക്കേണ്ട ഇങ്ങനെ നടന്നു എന്ന്.” റെഡ് കാർപ്പറ്റ് എന്ന പരിപാടിക്കിടെ സ്വാസിക താരത്തോട് ചോദിക്കുന്നുണ്ട് മൂന്നാമതും ഗർഭിണിയാണെന്ന വാർത്ത കേട്ടിരുന്നു ഇത് ശരിയായിരുന്നൊ എന്ന്.

എന്നാൽ അത് ഗോസിപ്പ് ആണെന്നും ആ ചിത്രങ്ങൾ പുതിയ സിനിമയ്ക്കുവേണ്ടി മേക്കപ്പ് ഇട്ടതായിരുന്നു എന്നും താരം പറഞ്ഞു. ഇനിയും മൂന്നാമതൊരു കുഞ്ഞ് അടുത്ത് ഉണ്ടാകുമോ എന്ന അവതാരകയുടെ ചോദ്യത്തിന് ഇല്ല, മോളും മോനും തമ്മിൽ 10 വയസ്സിന് വ്യത്യാസമുണ്ട് ,മകളുണ്ടായി അഞ്ചുതവണ അബോർഷൻ ആയതിനു ശേഷമാണ് മകൻ ഉണ്ടായത്. മൂന്ന് നാല് മാസം ആകുമ്പോൾ ആണ് അബോർഷൻ ആവുന്നത്. ഇക്കാലത്ത് ഗർഭിണിയുടെതായ എല്ലാ ബുദ്ധിമുട്ടുകളും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ മോൻ ജനിക്കുന്നത് വരെ ടെൻഷനായിരുന്നു. നൈന എല്ലാ കാര്യത്തിലും മടിച്ചിയാണ് എന്റെ ഒരു കൈ എത്തണം. എന്നാൽ മകൻ അങ്ങനെയല്ല അവനെല്ലാം തന്നെ ചെയ്തോളും എന്നും താരം പറഞ്ഞു. അനിൽ കുമ്പഴയുടെ പള്ളിമണി സിനിമയിലാണ് നിത്യ പുതുതായി വേഷമിടുന്നത്. ഒരു ഗർഭിണിയുടെ വേഷമാണ് അതിൽ. 14 വർഷങ്ങൾക്ക് ശേഷം നിത്യ അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്. 2007 ലായിരുന്നു അവസാനമായി ഒരു സിനിമയിൽ അഭിനയിച്ചത്. ആ വർഷം തന്നെ വിവാഹിതയാവുകയും പിന്നീട് അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിൽക്കുകയും കുടുംബത്തിന് പ്രാധാന്യം നൽകുകയുമായിരുന്നു.