നിശ്ചയദാർഢ്യത്തിന് പേര് ആര്യ.!! കേരളത്തിന് അഭിമാനമായി കോഴിക്കോട്ടുകാരി; നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം റാങ്കും അഖിലേന്ത്യാതലത്തില്‍ 23-ാം റാങ്കും കരസ്ഥമാക്കി ആര്യ ആര് എസ്.!! | Neet Exam First Rank Winner Arya RS
Neet Exam First Rank Winner Arya RS : മെയ് 7 , ജൂൺ 6 എന്ന തീയതികളിൽ ആണ് അഖിലേന്ത്യ തലത്തിൽ ഇത്തവണത്തെ നീറ്റ് പരീക്ഷകൾ നടന്നത്. രാജ്യത്തെ 4097 സെന്ററുകളിൽ നിന്നായി 20.87 ലക്ഷം പേരാണ് ഇത്തവണത്തെ പരീക്ഷ എഴുതിയത്. ഇതിൽ 11.45 ലക്ഷം പേർ പരീക്ഷയിൽ യോഗ്യത നേടുകയും ചെയ്തു. പരീക്ഷ ഫലപ്രഖ്യാപനത്തിന് പിന്നാലെ ഇപ്പോൾ കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് കോഴിക്കോട് താമരശ്ശേരി സ്വദേശി ആർ എസ് ആര്യ.
ഇക്കൊല്ലത്തെ നീറ്റ് യുജി പ്രവേശന പരീക്ഷയിൽ ഇരുപത്തിമൂന്നാം റാങ്ക് നേടി കേരളത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ആര്യ. 720 ൽ 711 മാർക്ക് ആണ് ആര്യ നേടിയത്. മികച്ച വിജയം നേടിയ 20 പെൺകുട്ടികളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ആര്യ. ആദ്യമ്പത് റാങ്കുകളിൽ കേരളത്തിൽനിന്ന് ആര്യ മാത്രമാണ് ഉള്ളത് എന്നും എടുത്തു പറയേണ്ടതു തന്നെ. താമരശ്ശേരി അൽഫോണിസാ പബ്ലിക് സ്കൂളിലാണ് ആര്യ തന്റെ പന്ത്രണ്ടാം ക്ലാസ് പഠനം പൂർത്തിയാക്കിയത്.
പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ സയൻസ് വിഷയത്തിൽ ദേശീയ തലത്തിൽ രണ്ടാം സ്ഥാനം ആര്യ കരസ്ഥമാക്കിയിരുന്നു. പോലീസ് ഉദ്യോഗസ്ഥനായ ടി കെ രമേഷ് ബാബുവിന്റെയും ഷൈമയുടെയും മകളാണ് താരം. രണ്ടാം തവണയാണ് ആര്യ നീറ്റ് പരീക്ഷ എഴുതുന്നത്. ആദ്യ പരീക്ഷയിൽ 543 മാർക്കാണ് നേടിയത്. ആര്യക്കുള്ള അഭിനന്ദനങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്നുകൊണ്ടിരിക്കുകയാണ്.
സോഷ്യൽ മീഡിയയിലും ആര്യ തന്നെയാണ് ഇപ്പോഴത്തെ താരം. മന്ത്രിമാരുടെയും പ്രമുഖ ഉദ്യോഗസ്ഥരുടെയും എല്ലാവരുടെയും ആശംസകൾ ഈ കൊച്ചു മിടുക്കിയെ തേടിയെത്തുന്നുണ്ട്. ആര്യക്ക് അഭിനന്ദനങ്ങൾ അറിയിച്ച് നിരവധി ആളുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോൾ കോഴിക്കോട് എംഎൽഎ അഹമ്മദ് ദേവർകോവിൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ ആര്യയുടെ ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുന്നു. ആര്യയ്ക്ക് സ്നേഹോപഹാരം നൽകുന്ന ചിത്രങ്ങൾ ആണ് ഇവ. പതിനഞ്ചാമത് കേരള നിയമസഭ കോഴിക്കോട് സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തിയ വ്യക്തിയാണ് ഇദ്ദേഹം.നിലവിൽ തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി കൂടിയാണ് ഇദ്ദേഹം.