28 ന്റെ നിറവിൽ നസ്രിയ!! ഭാര്യക്ക് യമണ്ടൻ പിറന്നാൾ സർപ്രൈസ് ഒരുക്കി ഫഹദ് ഫാസിൽ; ആഘോഷങ്ങൾ വൈറൽ… | Nazriya Nazim Fahadh Birthday Celebration Malayalam

Nazriya Nazim Fahadh Birthday Celebration Malayalam : ഇന്ന് മലയാളികളുടെ ഇഷ്ട താരമായ നസ്രിയ നസീമിന്റെ 28-ാം പിറന്നാള്‍. മലയാള ടെലിവിഷന്‍ ചാനൽ ആയ ഏഷ്യാനെറ്റില്‍ അവതാരകയായി എത്തിയാണ് നസ്രിയ തന്റെ കരിയര്‍ ആരംഭിച്ചത്. പളുങ്കു എന്ന ചിത്രത്തിൽ ബാല താരമായി അരങ്ങേറ്റം കുറിച്ച താരം ശേഷം 2013-ല്‍ പുറത്തിറങ്ങിയ മാഡ് ഡാഡ് എന്ന മലയാള ചിത്രത്തിലെ നായികയായി എത്തി.

നേരം, രാജാ റാണി, ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്സ് എന്നു തുടങ്ങി വിജയ ചിത്രങ്ങളില്‍ താരം തന്റെ അഭിനയ മികവ് പ്രകടിപ്പിച്ചു. ഒരുനാൾ വരും, സലാല മൊബൈൽസ്, ട്രാൻസ് സംസാരം ആരോഗ്യത്തിന് ഹാനികരം എന്നിവയാണ് താരത്തിന്റെ മറ്റ് ചിത്രങ്ങൾ. 2014 ഓഗസ്റ്റ് 21 ന് നസ്രിയ മലയാളത്തിലെ മികച്ച അഭിനേതാക്കളിൽ ഒരാൾ ആയ ഫഹദ് ഫാസിലുമായി വിവാഹിതയായി . താരം തന്റെ കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് ഫഹദ് ഫാസിലിനെ വിവാഹം കഴിക്കുന്നത്.

വിവാഹ ജീവിതത്തോടെ സിനിമയില്‍ നിന്നും വിട്ടുനിന്ന നസ്രിയ അഞ്ജലി മേനോന്റെ ‘കൂടെ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുൻപിൽ തിരിച്ചെത്തി. ഓം ശാന്തി ഓശാന എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നസ്രിയക്ക് ലഭിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നസ്രിയ നസീം പങ്കിടുന്ന വിശേഷങ്ങളും ചിത്രങ്ങളും പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. പുതിയ ചിത്രങ്ങളുമായി ഏത്താറുണ്ട്.

നസ്രിയ ഇപ്പോഴും പഴയത് പോലെ തന്നെയാണല്ലോയെന്നാണ് താരത്തിന്റെ ചിത്രങ്ങള്‍ കാണുന്നവർ ഇപ്പോൾ ചോദിക്കുന്നത്. ആരാധകര്‍ക്കായി താരം രസകരമായ വീഡിയോകളും നസ്രിയ പങ്കുവയ്ക്കാറുണ്ട്. ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത് നിമിഷങ്ങള്‍ കൊണ്ടു തന്നെ ആരാധകര്‍ അതെല്ലാം ഏറ്റെടുക്കാറുണ്ട്. അവധി ആഘോഷിക്കുന്നതിനിടയില്‍ നസ്രിയ ഷെയര്‍ ചെയ്ത ചിത്രങ്ങൾ മുൻപ് ശ്രദ്ധ നേടിയിരുന്നു. മലയാളികൾ താരത്തെ ക്യൂട്ട് ലേഡി സൂപ്പർ സ്റ്റാർ എന്നാണ് വിശേഷിപ്പിക്കാറുള്ളത്.

Rate this post