അമ്മക്ക് എന്നും താങ്ങും തണലുമാണ് സായി കുട്ടൻ; വയ്യാത്ത അമ്മയെ മാമൂട്ടി മകൻ, ഹൃദയം കവരും വീഡിയോ പങ്കുവെച്ച് നവ്യ നായർ.!! | Navya Nair Share Video Of Son Love

Navya Nair Share Video Of Son Love : മലയാള സിനിമ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് നവ്യ നായർ. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ പുതിയ വിശേഷങ്ങൾ ചിത്രങ്ങളും ആയി ആരാധകർക്ക് മുൻപിൽ എത്താറുണ്ട്.

എന്നാൽ ഇപ്പോൾ വളരെ വ്യത്യസ്തവും എന്നാൽ ഒരു മകന്റെ കരുതലിന്റെയും ചേർത്ത് പിടിക്കലിന്റെയും മനോഹാരിത ഉൾക്കൊള്ളുന്ന ഒരു വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് നടി നവ്യാനായർ. മറ്റാരുടേതും അല്ല താരത്തിന്റെ മകൻ സായി കൃഷ്ണയുടെ ഒരു പ്രവർത്തിയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറൽ. താരത്തിന് കഴുത്ത് വേദന ആയതിനെ തുടർന്ന് മകൻ ഭക്ഷണം വാരി കൊടുക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. സായ് കൃഷ്ണ തന്റെ അമ്മയ്ക്ക് ഭക്ഷണം വാരി കൊടുക്കുന്നത് ഒരു ചെറുപുഞ്ചിരിയോടും കരുതലോടും കൂടിയാണ്. വളരെ സന്തോഷത്തോടെയും നിറഞ്ഞ മനസ്സോടെയും നവ്യ നായർ മകനിൽ നിന്ന് ഭക്ഷണം കഴിക്കുന്നതും ഈ വീഡിയോയിൽ കാണാം.

ഞാൻ എന്റെ മകനെ ഒരുപാട് സ്നേഹിക്കുന്നു, കഴുത്ത് വേദനയെ തുടർന്ന് എനിക്ക് ഒന്നും കഴിക്കാൻ പോലും സാധിക്കുന്നില്ല. എന്നാൽ ഇപ്പോൾ എന്റെ കുഞ്ഞുമോൻ എനിക്ക് ഭക്ഷണം വാരി തരുകയാണ്” ഈ വീഡിയോ പങ്കുവെച്ച് നവ്യ നായർ ഇൻസ്റ്റഗ്രാമിൽ കുറിപ്പ് എഴുതിയത് ഇങ്ങനെയാണ്. “വിശ്വാസം” എന്ന സിനിമയിലൂടെ വൈറലായ ‘കണ്ണാനെ കണ്ണേ എന്ന പാട്ട് ചേർത്താണ് നവ്യ നായർ ഈ വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

ഈ വീഡിയോയ്ക്ക് താഴെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയിട്ടുള്ളത്. ഇന്നത്തെ തലമുറയിലെ പല കുട്ടികളിലും കാണാത്ത ഒരു സ്നേഹവും കരുതലും അവർ കാണുന്നുണ്ടെന്നും നവ്യക്ക് നല്ലൊരു മകനെ ലഭിച്ചത് ഭാഗ്യമാണ് എന്നുമാണ് ആരാധകർ കമന്റുകൾ ചെയ്തത്. കൂടാതെ ഒരു മകൻ അമ്മയ്ക്ക് ഭക്ഷണം വാരി കൊടുക്കുമ്പോൾ അതിൽ സ്നേഹമാണ് കൂടുതൽ കലർന്നതെന്നാണ് ആളുകൾ പറയുന്നത്. അടുത്തിടെ താരം മകനോടൊപ്പം ഉള്ള അവധിക്കാല യാത്രകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.