പാതിരാത്രി സൗബിനെപ്പം സ്വാതന്ത്ര്യ ദിനാഘോഷം; ഐ ലവ് മൈ ഇന്ത്യ, കുമിളിയിൽ നിന്നും ചിത്രങ്ങൾ പങ്കുവെച്ച് നവ്യാ നായർ.!! | Navya Nair Independence Day Celebration At Kumili

Navya Nair Independence Day Celebration At Kumili : മലയാള സിനിമയിൽ 20 വർഷത്തിലേറെയായി തിളങ്ങി നിൽക്കുന്ന താരമാണ് നവ്യാ നായർ. തന്റെ 16 വയസ്സിലാണ് താരം അഭിനയ മേഖലയിലേക്ക് ഇറങ്ങിയത്. കലോത്സവ വേദികളിലൂടെയാണ് നവ്യ സിനിമ ലോകത്തേക്ക് എത്തിയത്. തന്റെ ചെറുപ്രായത്തിലും വളരെ പക്വതയാർന്ന കഥാപാത്രങ്ങൾ ചെയ്തു മനോഹരമാക്കാൻ താരത്തിന് സാധിച്ചു.

ഇന്നും താരം ചെയ്ത കഥാപാത്രങ്ങൾ മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്. ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ മേഖലയിൽ ചുവടുവച്ചത്. ദിലീപിന് ശേഷം പൃഥ്വിരാജ് ആദ്യമായ് അഭിനയിച്ച ചിത്രം നന്ദനത്തിലെ നായികയായി. ചിത്രത്തിലെ ബാലാമണി ആകാൻ പ്രയത്നിച്ച അനുഭവങ്ങൾ നവ്യ അടുത്തിടെ തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോൾ താരത്തിന്റെതായി ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് പുതിയൊരു പോസ്റ്റാണ്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ ചിത്രങ്ങളും വീഡിയോസും ആരാധകരിലേക്ക് പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചതിന്റെ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകരിലേക്ക് പങ്കുവെച്ചിരിക്കുന്നത്. കുമളിയിലെ ഒരു വില്ലേജിൽ നിന്നുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. ഒരു വീടിനു മുന്നിൽ പ്രദേശത്തെ നാട്ടുകാരും ഒന്നിച്ചാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷൻ ആണെന്നാണ് സൂചനകൾ ലഭിക്കുന്നത്. പ്രമുഖ നടൻ സൗബിനെയും ചിത്രത്തിൽ കാണാം.

ഐ ലവ് മൈ ഇന്ത്യ എന്ന ക്യാപ്ഷൻ നൽകിയാണ് താരം തന്നെ സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ചത്. സാധാരണ ജനങ്ങളോടൊപ്പം സ്വാതന്ത്ര്യം ദിനം ആഘോഷിച്ച താരത്തിന്റെ ചിത്രത്തിന് നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്. പാതിരാത്രി എന്ന ചിത്രത്തിന്റെ തിരക്കിലാണ് താരം ഇപ്പോൾ. ഒരു ത്രില്ലർ സിനിമയാണെന്ന് സൂചനയാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ. ഒരു രാത്രിയിൽ നടക്കുന്ന പോലീസ് ഡ്രാമയാണ് ചിത്രത്തിന്റെ പ്രമേയം. മമ്മൂട്ടിയെ നായകനാക്കി റത്തിന ഒരുക്കിയ പുഴു എന്ന ചിത്രത്തിനു ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് പാതിരാത്രി. ആരാധകർ വളരെ ആവേശത്തോടെ കാത്തിരിക്കുകയാണ് ഇപ്പോൾ പുതിയ ചിത്രത്തിനായി.

Independence DayIndependence Day CelebrationNavya Nair