എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്നുപേർ; പ്രിയപ്പെട്ടവർക്ക് പിറന്നാൾ വിരുന്നൊരുക്കി നവ്യ നായർ, ബാലാമണിയുടെ സന്തോഷത്തിൽ പങ്കുചേർന്ന് ആരാധകരും.!! | Navya Nair Birthday Surprise For Mother Brother And Friend

Navya Nair Birthday Surprise For Mother Brother And Friend : മലയാള സിനിമ മേഖലയിലേക്ക് യുവജനോത്സവ വേദിയിലൂടെ എത്തിയ താരമാണ് നടി നവ്യ നായർ. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരം ഒരു ഇടവേളയ്ക്കുശേഷം സിനിമയിൽ വീണ്ടും സജീവമായിരിക്കുകയാണ് ഇപ്പോൾ. സ്വന്തമായി ഡാൻസ് സ്കൂളും മറ്റുമായി വലിയ തിരക്കിലാണ് നവ്യ. സ്വന്തമായി യൂട്യൂബ് ചാനലുള്ള താരം തന്റെ ചാനലിലൂടെ വിശേഷങ്ങളും മറ്റും ആരാധകരുമായി നിരന്തരം പങ്കിടാറുണ്ട്.

കൂടാതെ സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് നവ്യ നായർ. തന്റെ യാത്രകളും മറ്റു വിശേഷങ്ങളും ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയും റീലിലൂടെയും പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെതായി സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പുതിയൊരു റീലാണ്. നവ്യയുടെ അമ്മയുടെയും സഹോദരനെയും ഉറ്റ സുഹൃത്തിന്റെയും പിറന്നാളാണ് ഇന്ന്. മൂവർക്കും ഒരുമിച്ച് തന്റെ റീൽ വീഡിയോയിലൂടെ പിറന്നാളാശംസകൾ പങ്കുവെച്ചിരിക്കുകയാണ് നടി നവ്യ.

അമ്മയ്ക്കും സുഹൃത്തിനും സഹോദരനും ഒപ്പം ഉള്ള മനോഹരമായ ചിത്രങ്ങളും കൊച്ചു വീഡിയോസും കോർത്തിണക്കിയാണ് നവ്യ ഇവർക്ക് പിറന്നാൾ ആശംസകൾ നേർന്നത്. തന്റെ ജീവിതത്തിലെ ഇൻഗ്രേഡിബിൾ ട്രിയോ ആണ് ഇവരെന്നാണ് താരം പോസ്റ്റ് പങ്കുവെച്ച് കുറിച്ചത്. ചില സമയത്ത് താൻ അതിശയപ്പെട്ട് പോകാറുണ്ട്, ഇത്രയും മനോഹരമായ മനസ്സുള്ളവർ എങ്ങനെ ഒരേ ദിവസം ജനിച്ചു എന്നതിൽ അതിശയിച്ചു പോകാറുണ്ട് എന്നാണ് നവ്യ പറയുന്നത്.

തന്റെ ജീവിതത്തിൽ ഏറെ പ്രിയപ്പെട്ടവർ ഇവർ എന്നാണ് താരം പറയുന്നത്. അടുത്തിടെ യുട്യൂബ് ചാനലിലൂടെ കൊസ്റ്യൻ ആൻഡ്‌ ആൻസർ വിഡിയോയുമായി എത്തിയിരുന്നു. തന്റെ സിനിമയെ കുറിച്ചും ഡാൻസിനെ കുറിച്ചും ഉള്ള ചോദ്യങ്ങക്ക് താരം മറുപടി പറഞ്ഞിരുന്നു. സ്ത്രീകളുടെ ഫിനാൻഷ്യൽ സ്റ്റെബിലിറ്റിയുടെ ആവശ്യകതയെക്കുറിച്ചും മറ്റും താരം വീഡിയോയിലൂടെ പ്രതികരിച്ചിരുന്നു.