സുന്ദരിമാർ ലണ്ടനിൽ!! നമിതക്കൊപ്പം ലണ്ടനിൽ മീനാക്ഷിയും!? സ്റ്റൈലിഷ് ലുക്ക് കണ്ട് വാ പൊളിച്ച് ആരാധകർ… | Namitha Pramod Vacation In London Malayalam

Namitha Pramod Vacation In London Malayalam : നിരവധി സിനിമകളിലെ നായിക വേഷങ്ങളിലൂടെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരങ്ങളിൽ ഒരാളാണ് നമിത പ്രമോദ്. താരത്തിന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്നാണ് വൈറലായി മാറാറുള്ളത്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെയാണ് നമിത ചലച്ചിത്ര ലോകത്തേക്ക് കടന്നുവരുന്നത്.

വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടാണ് ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ താരം പ്രേക്ഷകർക്ക് മുൻപിൽ പ്രത്യക്ഷപ്പെടുന്നത്. ഈ പരമ്പരയിൽ മാതാവിന്റെ വേഷം തന്നെയാണ് താരം ചെയ്തത്. ഈ പരമ്പര വളരെ ജനപ്രീതി ആർജ്ജിച്ച ഒന്നായിരുന്നു. അമ്മേ ദേവി എന്റെ മാനസപുത്രി എന്നീ പരമ്പരകളിലും മികച്ച വേഷങ്ങൾ താരം ചെയ്തിരുന്നു.ദിലീപ്ന്റെ നായികയായി സൗണ്ട് തോമയിലും, കുഞ്ചാക്കോയുടെ നായികയായി പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന ചിത്രത്തിലും നമിത അഭിനയിച്ചിരുന്നു.

നമിതയുടെ അഞ്ചാമത്തെ ചിത്രം കുഞ്ചാക്കോ ബോബനുമൊന്നിച്ചുള്ള ലോ പോയിന്റ് ആയിരുന്നു. നമിതയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വേഷമാണ് വിക്രമാദിത്യൻ എന്ന സിനിമയിൽ അവതരിപ്പിച്ചത്. ദുൽഖർ സൽമാനും ഉണ്ണിമുകുന്ദനും ഒപ്പമാണ് താരം ഈ സിനിമയിൽ എത്തിയത്. വ്യത്യസ്തമായ അഭിനയ ശൈലിയും മറ്റുമാണ് നമിതയുടെ പ്രത്യേകത. സോഷ്യൽ മീഡിയയിലും താരം വളരെയധികം സജീവമാണ്.

ഇപ്പോഴിതാ നമിത പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. ലണ്ടനിൽ നിന്നും സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന നമിതയുടെ ചിത്രങ്ങൾ ആണ് ഇവ. കറുപ്പു നിറത്തിലുള്ള വസ്ത്രത്തിന് മേൽ ഓവർകോട്ട് ആണ് ഞാൻ സൺഗ്ലാസ് വെച്ച് നിൽക്കുന്ന നമിത അതീവ സുന്ദരിയായിരിക്കുന്നു. All about London എന്ന അടിക്കുറിപ്പ് പോലെയാണ് താരം തന്നെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി ആരാധകരും താരങ്ങളും ഈ ചിത്രത്തിന് താഴെ കമന്റുകൾ ഇതിനോടകം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

Rate this post