മികച്ച നടിയായി ബിഗ്ഗ്‌ബോസ് റാണി.!! ആദ്യ ചിത്രത്തിന് തന്നെ പുരസ്‌കാരം; ജീവിതത്തിലെ ആദ്യത്തെ പുരസ്കാരം ഇത് സന്തോഷം പങ്കുവെച്ച് നാദിറ മെഹറിൻ.!! | Nadira Mehrin Got Award

Nadira Mehrin Got Award : ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ ജീവിതം തന്നെ മാറിമറിഞ്ഞ താരമാണ് നാദിറ മെഹറിൻ. മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ സീസൺ 5 ഒരുപക്ഷേ എഴുതിയത് തന്നെ താരത്തിന് വേണ്ടിയാകും എന്ന് തോന്നിപ്പിക്കുന്ന വിധമായിരുന്നു ഇതിൻറെ ഓരോ ദിവസത്തെയും എപ്പിസോഡുകൾ സംപ്രേക്ഷണം ചെയ്തത്.

ഹൗസിലെത്തിയ മറ്റു താരങ്ങളെക്കാൾ അധികം നാദിറയുടെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളാണ് ആളുകളെ ഏറ്റവും കൂടുതൽ ആകർഷിച്ചത്. ബിഗ് ബോസിന് ശേഷം ആറു വർഷങ്ങൾക്കിപ്പുറം തന്റെ മാതാപിതാക്കൾക്ക് അരികിലേക്ക് മടങ്ങിയെത്തിയതിന്റെ സന്തോഷമടക്കം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച നാദിറയാണ് മണിബോക്സ് സ്വന്തമാക്കിയ ബിഗ് ബോസിലെ ഏക മത്സരാർത്ഥി.

കഴിഞ്ഞ അഞ്ചു സീസണുകളിൽ നിന്ന് ഈ സീസണിൽ ആണ് ഒരു മത്സരാർത്ഥി മണി ബോക്സ് സ്വന്തമാക്കിയത്. ഒരുപക്ഷേ ട്രാൻസ്ജെൻഡർ എന്ന നിലയിൽ ആളുകളെ ഏറ്റവും കൂടുതൽ ആകർഷിച്ച ഒരാളും നാദിറ തന്നെയായിരിക്കും. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ സന്തോഷം നാദിറ ആളുകളെ അറിയിച്ചിരിക്കുന്നത്

എന്നാൽ ഫ്രീഡം ഫൈറ്റ് എന്ന ചിത്രത്തിൽ നാദിറ അഭിനയിച്ച കാര്യം വളരെ കുറച്ച്പേർക്ക് മാത്രം അറിയാവുന്നതാണ്. ഇപ്പോൾ തന്റെ ആദ്യ ചിത്രത്തിലെ ആദ്യ പുരസ്കാരത്തിന് ലഭിച്ച സന്തോഷമാണ് സോഷ്യൽ മീഡിയയിലൂടെ ആളുകൾക്കിടയിലേക്ക് എത്തിച്ചിരിക്കുന്നത്. കലാഭവൻ മണി മെമ്മോറിയൽ പുരസ്കാരമാണ് ഫ്രീഡം ഫൈറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക പുരസ്കാരം എന്ന നിലയിൽ താരം അർഹയായിരിക്കുന്നത്.