നക്ഷത്രങ്ങൾക്ക് ഇടയിൽ ധ്വനിമോൾ.!! നിലയിൽ മുങ്ങി പിറന്നാൾ ആഘോഷം വൈറൽ; കുളുകുളു ബേബിക്ക് ആഡംബര ബർത്ത് ഡേ പാർട്ടി ഒരുക്കി മൃദ്വ.!! | Mridhula Vijai And Yuva Krishna Baby Dwanikrishna Birthday Celebration

Mridhula Vijai And Yuva Krishna Baby Dwanikrishna Birthday Celebration : നിരവധി സീരിയലുകളിലെ മികച്ച അഭിനയ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ വ്യക്തിയാണ് മൃദുല വിജയ്. കൃഷ്ണതുളസി എന്ന പരമ്പരയിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി താരം മാറിയത്.

അതേസമയം മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നായകനാണ് യുവ കൃഷ്ണ. ഇദ്ദേഹമാണ് താരത്തെ വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നില്ല. എന്നാൽ പ്രണയ വിവാഹമാണ് എന്ന തരത്തിൽ നിരവധി വാർത്തകളാണ് ഇവരുടെ വിവാഹത്തെ ചൊല്ലി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്. ഇരുവരും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. തങ്ങളുടെ എല്ലാ വിശേഷങ്ങളും താരങ്ങൾ ആരാധകരെ അറിയിക്കാൻ മടിക്കാറില്ല. പരമ്പരകളിലൂടെ മാത്രമല്ല മോഡലിംഗ് രംഗത്തും മൃദുല സജീവസാന്നിധ്യമാണ്.

മൃദുലയ്ക്കും യുവയ്ക്കും കഴിഞ്ഞ വർഷമാണ് ഒരു പെൺകുഞ്ഞ് പിറന്നത്. ധ്വനി എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞിന്റെ എല്ലാ വിശേഷങ്ങളും താരങ്ങൾ ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോഴിതാ കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന മൃദുലയുടെയും യുവയുടെയും വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ തരംഗം.

എല്ലാവരും നീല നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് പിറന്നാളിന് എത്തിയിരിക്കുന്നു. കുഞ്ഞ് ധ്വനി തന്റെ പിറന്നാൾ വേദിയിലേക്ക് കാറിലാണ് കടന്നുവരുന്നത്. കുഞ്ഞിന്റെ കാറിന്റെ പിന്നിൽ നിന്ന് സന്തോഷം കൊണ്ട് നൃത്തം വയ്ക്കുന്ന യുവയെയും മൃദുലയെയും പങ്കുവയ്ക്കപ്പെട്ടിരിക്കുന്ന വീഡിയോയിൽ കാണാം. ഒരു വർഷം കടന്നുപോയിരിക്കുന്നു എന്ന് ആലോചിക്കാൻ പറ്റുന്നില്ല എന്ന തരത്തിലാണ് മൃദുല ചിത്രങ്ങൾക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെയായി നിരവധി ആരാധകരാണ് തങ്ങളുടെ കമന്റുകൾ രേഖപ്പെടുത്തുന്നത്. മൃദുല ഗർഭിണിയായതും തുടർന്ന് കുഞ്ഞു ജനിക്കുന്നതും എല്ലാം സോഷ്യൽ മീഡിയയിലൂടെ താരം പ്രേക്ഷകരിൽ എത്തിച്ചിരുന്നു. കുഞ്ഞു ജനിച്ചതിനുശേഷവും ഇവരുടെ യൂട്യൂബ് വീഡിയോകളിൽ എല്ലാം ധ്വനി നിറഞ്ഞു നിൽക്കുകയാണ്. അതുകൊണ്ടുതന്നെ ധ്വനി മോളും ആരാധകരുടെ പ്രിയപ്പെട്ട താരമാണ്.