കല്യാണിയുടെ കുഞ്ഞിനെ അപായപ്പെടുത്താൻ പദ്ധതി ഇട്ടു രൂപ; കല്യാണിയെ രക്ഷിക്കാൻ കിരണിനാകുമോ? മൗനരാഗം കൂടുതൽ കലുഷിതമാകുന്നു… | Mounaragam Today’s Episode 25/2/2023 Malayalam

Mounaragam Today’s Episode 25/2/2023 Malayalam:ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിലെ മൗനരാഗം. ഇപ്പോഴിതാ പുതിയ കഥാസന്ദർഭങ്ങളിലേക്ക് കടക്കുകയാണ് പരമ്പര. വിക്രമിന്റെ മുഖത്തടിച്ച് രൂപ. ഇത് വിക്രം ചോദിച്ചുവാങ്ങുന്നതാണ്. പ്രകാശൻ രൂപയുടെ അടുത്ത് വിക്രമിനെയും കൊണ്ട് ചെല്ലുന്നു. അങ്ങനെ അവിടെ നിന്നും കിട്ടി വിക്രമിന് നല്ലൊരു സമ്മാനം. എന്നാൽ കണ്ണുനനയിക്കുന്ന മറ്റൊരു കാര്യം കൂടി പുതിയ പ്രൊമോ വീഡിയോ കാണിച്ചിരിക്കുകയാണ്.

രാഹുൽ, ശാരി, സരയു… ഇവർ മൂന്നുപേരും ചേർന്ന് പുതിയൊരു പ്ലാൻ ഇടുകയാണ്, കല്യാണിയുടെ കുഞ്ഞിനെ നശിപ്പിക്കണം…അതിന് എന്ത് വിലയും കൊടുക്കാം…ദുഷ്ടശക്തികൾ ആഞ്ഞടിക്കുന്ന സമയമാണ് ഇനി….കിരണിന് അമ്മയിൽ നിന്നും നല്ല അവഗണന നേരിടുന്നുണ്ട്. രൂപയ്ക്ക് ഇപ്പോൾ അങ്ങനെ ചെയ്തേ പറ്റൂ.. മകനെ അകറ്റിനിർത്തിയേ പറ്റൂ.. മക്കളോട് ശത്രുത കാണിച്ചേ പറ്റൂ… എന്ത് തന്നെയാണെങ്കിലും മൗനരാഗത്തിലെ ഇനിയുള്ള എപ്പിസോഡുകളെല്ലാം ഏറെ ആവേശത്തോടെയായിരിക്കും പ്രേക്ഷകർ കാണുക.

സംഭവബഹുലമായ മുഹൂർത്തങ്ങളിലൂടെയാണ് പരമ്പര മൗനരാഗം ഇപ്പോൾ കടന്നുപോകുന്നത്. ‘എൻറെ മകൻറെ ഓപ്പറേഷനുള്ള പണം ഇനി നിങ്ങളാരും തരണ്ട. അത് ചന്ദ്രസേനൻ തന്നെ തരും’ എന്നുപറഞ്ഞ് കിരണിനോട് വെല്ലുവിളിച്ചിരുന്നു പ്രകാശൻ. മാത്രമല്ല കല്യാണിക്ക് ശബ്ദം തിരിച്ചുകിട്ടുന്നതിന് മുമ്പ് തന്നെ വിക്രം സംസാരിച്ചു തുടങ്ങും എന്ന് കൂടി പറഞ്ഞിട്ടുണ്ട് പ്രകാശൻ. റേറ്റിംഗിൽ വൻ വിപ്ലവം സൃഷ്ടിച്ച പരമ്പരയാണ് ഏഷ്യാനെറ്റിലെ മൗനരാഗം. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ഈ പരമ്പര അതിവേഗത്തിൽ ഒന്നാം സ്ഥാനത്തേക്ക് നടന്നടുക്കുകയായിരുന്നു.

കഥാഗതിയിൽ ഉണ്ടായ മാറ്റം തന്നെയാണ് ഈ പരമ്പര ഇത്തരത്തിൽ ഒരു വിപ്ലവവിജയം കരസ്ഥമാക്കാൻ കാരണമായത്. രാഹുലിന്റെ ചതികൾ രൂപ തിരിച്ചറിഞ്ഞതും വിക്രമിന്റെ നീചമായ മനസ്സ് സോണി മനസ്സിലാക്കിയതും മൗനരാഗത്തിന്റെ കഥാഗതിയിൽ വലിയ മാറ്റമാണ് സൃഷ്ടിച്ചത്. ഇപ്പോൾ രാഹുലിന്റെ ചതികളെല്ലാം തിരിച്ചറിഞ്ഞ രൂപ പുതിയ നാടകത്തിൻറെ പണിപ്പുരയിൽ തന്നെയാണ്. കുറച്ചു നാളുകൾ കൂടി രാഹുലിനൊപ്പം രൂപയ്ക്ക് നിന്നേ പറ്റൂ എന്ന അവസ്ഥയാണ്.

Rate this post