മമ്മുക്കയുടെ പിറന്നാൾ ദിനത്തിൽ മാരാർക്ക് ഒരു സർപ്രൈസ്; ഈ ജന്മദിനം ഒരുപാട് സ്നേഹവും അനുഗ്രഹങ്ങളും നിറഞ്ഞതാവട്ടെ, അഖിൽ മാരാർക്ക് ആശംസകൾ നേർന്ന് ലാലേട്ടൻ.!! | Mohanlal Wishes For Akhil Marar Birthday

Mohanlal Wishes For Akhil Marar Birthday : സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ വ്യക്തിയാണ് അഖിൽ മാരാർ. തന്റെ നിലപാടുകൾ വ്യക്തമാക്കുന്നതിന് ടെലിവിഷൻ ചർച്ചകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും പ്രതികരിച്ച് അഖിൽ മുൻപ് ശ്രദ്ധ നേടിയിട്ടുണ്ട്. തുടർന്ന് ബിഗ് ബോസ് മലയാളം സീസൺ അഞ്ചിൽ മത്സരാർത്ഥിയായി എത്തിയതോടെ സംവിധായകൻ കൂടിയായ അഖിൽ മാരാറിനെ മലയാളികൾ ഏറ്റെടുക്കുകയായിരുന്നു.

ഇപ്പോൾ വലിയ ആരാധകരെയാണ് അഖിലിന് സ്വന്തമാക്കാൻ സാധിച്ചത്. നിലവിലെ മലയാളം ബിഗ് ബോസ് സീസണുകളെ അപേക്ഷിച്ച് ഷോയിൽ ഒറ്റക്ക് നിന്ന് തന്റേതായ കഴിവ് തെളിയിച്ച ആളാണ് അഖിൽ മാരാർ. ബിഗ് ബോസ് സീസൺ 6 കഴിഞ്ഞുവെങ്കിലും സീസൺ 5 വിലെ അഖിലിന്റെ വിശേഷങ്ങൾ അറിയാനാണ് ആരാധകർക്ക് കൂടുതൽ താല്പര്യം. ഇന്നും നിരവധി ഉദ്ഘാടനം ചടങ്ങുകളുടെ നിറസാന്നിധ്യമാണ് അഖിൽ മാരാർ.

ഇപ്പോൾ താരം തന്റെ പിറന്നാൾ ആഘോഷിക്കുകയാണ്. നിരവധി ആരാധകരാണ് താരത്തിന് പിറന്നാൾ ആശംസകളുയി സമൂഹ മാധ്യമങ്ങളിലൂടെ എത്തിയത്. എന്നാൽ താരത്തിന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. മലയാളത്തിന്റെ പ്രമുഖ നടൻ സാക്ഷാൽ ലാലേട്ടൻ അഖിലിനെ പിറന്നാൾ ആശംസകൾ നൽകി പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ബിഗ് ബോസ് സീസണിൽ വച്ച് ലാലേട്ടൻ സുഖമാണോ അഖിൽ മാരാർ എന്ന് ചോദിക്കുന്ന ഒരു വീഡിയോയ്ക്ക് ഒപ്പം പിറന്നാൾ ആശംസകൾ മായി ലാലേട്ടൻ അഖിലിന് അയച്ച ഓഡിയോ സന്ദേശമാണ് താരം ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്. ലാലേട്ടൻ പങ്കുവെച്ച പിറന്നാൾ ആശംസകൾ എന്ന ക്യാപ്ഷൻ നൽകിയാണ് അഖിൽ പോസ്റ്റ്‌ പങ്കുവെച്ചത്. നിരവധി ആരാധകരാണ് ഈ വീഡിയോയ്ക്ക് ചുവടെ അഖിലിന് പിറന്നാളാശംസകളുമായി എത്തിയത്. ബിഗ് ബോസ് താരങ്ങളായ അനിയൻ മിഥുൻ, സെറീന എന്നിവരും കമന്റ് ബോക്സിൽ അഖിലിന് പിറന്നാൾ ആശംസകൾ നൽകി എത്തി.