ഇതെന്താ പ്രണവിന് പഠിക്കാണോ.!? മകനെ വെല്ലുന്ന ട്രിപ്പുമായി ലാലേട്ടൻ; സുചി ചേച്ചിയെ ഒറ്റക്കാക്കി സമീർ ഇക്കക്കൊപ്പം ലഡാക്ക് കറക്കം.!! | Mohanlal Ladakh Trip With Sameer Hamsa

Mohanlal Ladakh Trip With Sameer Hamsa : എമ്പുരാന്റെ പുതിയ അപ്ഡേഷൻ ഏറ്റെടുത്ത് സിനിമ പ്രേമികൾ മലയാളികളെ അങ്ങേയറ്റം ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ ചിത്രമായിരുന്നു പൃഥ്വിരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ലൂസിഫർ. എബ്രഹാം ഖുറേഷ്യയായി മോഹൻലാൽ തകർത്താടിയ ചിത്രം ബോക്സ് ഓഫീസ് വൻ ഹിറ്റാണ് സമ്മാനിച്ചത്. കളക്ഷൻ റെക്കോർഡുകളെ എല്ലാം ഭേദിച്ചുകൊണ്ട്

പുതിയ ചരിത്രം കുറിച്ച ലൂസിഫർ രണ്ടാം ഭാഗം വരുന്നു എന്ന് കേട്ടപ്പോൾ തന്നെ മലയാള സിനിമ പ്രേമികൾക്ക് സന്തോഷം ഒന്നുമല്ല അനുഭവപ്പെട്ടത്. അതിനുശേഷം ഇങ്ങോട്ട് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനെ പറ്റിയുള്ള വിശേഷങ്ങൾ അറിയുവാൻ വളരെ ആകാംക്ഷയോടെ തന്നെയാണ് സിനിമ പ്രേമികൾ കാത്തിരുന്നത്. മലയാളത്തിൽ പുറമേ മറ്റ് അന്യഭാഷയിലുള്ള സിനിമാപ്രേമികളും അതേ ആവേശത്തോടെ

തന്നെ ഉറ്റുനോക്കുന്ന ചിത്രം തന്നെയാണ് എമ്പുരാൻ എമ്പുരാൻറെ ഓരോ വിശേഷവും നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആകുമ്പോൾ പുതിയ അപ്ഡേറ്റുകൾ നിമിഷനേരം കൊണ്ടാണ് ആളുകൾക്കിടയിൽ ശ്രദ്ധ നേടുന്നത്. ഇപ്പോൾ അത്തരത്തിൽ എമ്പുരാൻറെ മറ്റൊരു ലൊക്കേഷന് പുറത്തുള്ള വിശേഷമാണ് ആളുകളുടെ ശ്രദ്ധ നേടിയെടുക്കപ്പെടുന്നത്. മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും

കരിയർ ബ്രേക്ക് എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ചിത്രമായിരിക്കും എമ്പുരാൻ എന്ന കാര്യത്തിൽ സംശയം ഒന്നുമില്ല. സുജിത്ത് വാസുദേവിന്റെ ഛായഗ്രഹണത്തിൽ ഒരുങ്ങുന്ന ചിത്രത്തിൻറെ സംഗീതം നിർവഹിച്ചിരിക്കുന്നത് ദീപക് ദേവാണ് നിലവിൽ ലഡാക്കിലാണ് ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്. ഷമീർ ഹംസ തൻറെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച വീഡിയോയിൽ അടിപൊളി ഗ്ലാമർ ലുക്കിൽ എത്തിയിരിക്കുന്ന മോഹൻലാലിനെ കാണാൻ കഴിയുന്നു. മോഹൻലാലിൻറെ സുഹൃത്ത് ഷമീർ ഹംസയാണ് ലഡാക്ക് മാർക്കറ്റിലൂടെ താരരാജാവ് നടക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.