ശത കോടിശ്വരന് ഇന്ന് പിറന്നാൾ!! ഉറ്റ സുഹൃത്തിന്റെ ജന്മദിനം ആഘോഷമാക്കി മോഹൻലാല്‍; ആശംസകൾ നേർന്ന് താരങ്ങളും ആരാധകരും… | Mohanlal Birthday Wishes For His Best Friend Sameer Hamsa Viral Malayalam
Mohanlal Birthday Wishes For His Best Friend Sameer Hamsa Viral Malayalam : നടൻ മോഹൻലാല്‍ സൗഹൃദങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്ന താരമാണ്. തന്റെ സുഹൃത്തുകളുടെ സന്തോഷത്തില്‍ പങ്കുചേരാൻ എപ്പോഴും താരം ശ്രദ്ധ വെക്കാറുണ്ട്. ഈ അടുത്ത കാലങ്ങളിൽ തന്റെ സുഹൃത്ത് സമീര്‍ ഹംസയ്‍ക്കൊപ്പമുള്ള ഫോട്ടോകള്‍ മോഹൻലാല്‍ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്‍ക്കാറുണ്ട്. സമീര്‍ ഹംസയുടെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ മോഹൻലാല്‍.
മോഹൻലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത് മലൈക്കോട്ടൈ വാലിബൻ’ എന്ന പുതിയ ചിത്രത്തിലാണ്. ചിത്രം സംവിധാനം ചെയ്യുന്നത് ലിജോ ജോസ് പെല്ലിശ്ശേരിയാണ് എന്നതിനാല്‍ ആരാധകര്‍ കാത്തിരിക്കുന്നതാണ് ‘മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിനായിപ്പോൾ.ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹൻലാല്‍ നായകനായി അഭിനയിക്കുന്നുവെന്നത് ഏറ്റവും ചര്‍ച്ചയായി മാറിയ ഒരു സിനിമാ പ്രഖ്യാപനമായിരുന്നു.
മോഹൻലാല്‍ ചിത്രത്തിന്റെ ചിത്രീകരണം രാജസ്‍ഥാനിലാണ്. മോഹൻലാലിന്റേതായി ഒടുവില്‍ റിലീസായത് സ്‍ഫടിക’മാണ്. ‘സ്‍ഫടികം’ റീ മാസ്റ്റര്‍ ചെയ്‍ത് വീണ്ടും റിലീസ് ചെയ്യുകയായിരുന്നു. മോഹൻലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് സ്പടികം. പുത്തൻ സാങ്കേതിക സാധ്യതകള്‍ പരമാവധി ചിത്രത്തിൽ ഉപയോഗപ്പെടുത്തി, ചിത്രം റീ റിലീസ് ചെയ്‍തത് സംഭാഷണത്തിലും കഥാഗതിയിലും മാറ്റങ്ങള്‍ വരുത്താതെ സിനിമ പുനര്‍നിര്‍മിച്ചാണ്. ചിത്രത്തിന്റെ സംവിധാനം ഭദ്രൻ ആണ്. മോഹൻലാല്‍ ചിത്രത്തില്‍ അഭിനയിച്ചത് ‘ആടു തോമ’ എന്ന കഥാപാത്രമായിട്ടായിരുന്നു. ചിത്രത്തില്‍ മോഹൻലാലിന്റെ അച്ഛനും അമ്മയുമായി അഭിനയിച്ചത് തിലകനും കെപിഎസി ലളിതയുമായിരുന്നു.
ഒരു ചരിത്രമായിരിക്കുകയാണ് റീ റിലീസിലും മോഹൻലാല്‍ ഭദ്രൻ ചിത്രം എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ തിയറ്ററില്‍ ‘എലോണ്‍’ എന്ന പുതിയ പരീക്ഷണ ചിത്രവും മോഹൻലാലിന്റേതായി അടുത്തിടെ എത്തിയിരുന്നു. ചിത്രത്തിന്റെ സംവിധായകൻ ഷാജി കൈലാസായിരുന്നു. മോഹൻലാല്‍ ഒറ്റക്ക് അഭിനയിച്ച ഒരു ചിത്രം എന്ന പ്രത്യേകതയും ‘എലോണി’നുണ്ട്. കൂടാതെ പ്രമുഖ താരങ്ങൾ ആയ മഞ്‍ജു വാര്യര്‍, പൃഥ്വിരാജ്, ആനി, രണ്‍ജി പണിക്കര്‍, സിദ്ധിക്ക്, ആനി തുടങ്ങിയവരുടെ ശബ്‍ദ സാന്നിധ്യവും ‘എലോണി’ന്റെ ഭാഗമായിരുന്നു…
View this post on Instagram