അച്ഛന്റെ അപ്പുവിന് പിറന്നാൾ ഉമ്മകൾ; ആദ്യമായി മകന് പിറന്നാൾ ആശംസയേകി താരരാജാവ്, റിയൽ ലൈഫ് ചാർളിക്ക് ആശംസയുമായി ആരാധകരും.!! | Mohanlal Birthday Wish To Pranav Mohanlal
Mohanlal Birthday Wish To Pranav Mohanlal : മറ്റ് താര പുത്രന്മാരെക്കാൾ ഏറെ വ്യത്യസ്തനായ താരമാണ് പ്രണവ് മോഹൻലാൽ. ഇന്ന് ആ മനുഷ്യന്റെ ജന്മദിനമാണ്. സമൂഹമാധ്യമങ്ങളിൽ വളരെ ശ്രദ്ധ നേടാറുള്ള താരത്തിന്റെ പിറന്നാൾ ആശംസകൾ ആണ് ഇപ്പോൾ തരംഗമായി കൊണ്ടിരിക്കുന്നത്. പ്രണവ് മോഹൻലാലിന് ആശംസകൾ അറിയിച്ച് എത്തിയിരിക്കുകയാണ് സഹോദരി വിസ്മയയും മോഹൻലാലും.
ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇരുവരും പ്രണവിന് ബർത്ത് ഡേ ആശംസകൾ ആയി എത്തിയത്. ഈ വർഷം നിന്നെപ്പോലെ അതിമനോഹരമാകട്ടെ എന്നാണ് മോഹൻലാൽ പ്രണവിന്റെ ചിത്രം പങ്കുവെച്ച് കുറിച്ചത്. ഏതോ ഒരു യാത്രയിൽ വച്ച് പ്രണവ് പകർത്തിയ ചിത്രമാണ് ലാലേട്ടൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ലാലേട്ടന്റെ ബർത്ത് ഡേ വിഷസ് നിരവധി ആരാധകരാണ് പ്രണവ് മോഹൻലാലിന് പിറന്നാൾ ആശംസകളുമായി എത്തിയത്. മകനെ മടങ്ങിവരൂ എന്ന് മാതൃഭൂമിയിൽ ഒരു വാർത്ത കൊടുക്കാമായിരുന്നില്ലേ? ഒരു പോസ്റ്റ് ഇട്ടൂടായിരുന്നോ? ലാലേട്ടന്റെ മോൻ ഇപ്പോൾ ഏതു കുന്നിന് മുകളിലാണ്, മകനെ ഇപ്പോൾ ഓർത്തല്ലോ, എന്നിങ്ങനെയാണ് ആരാധകർ പങ്കുവെച്ച രസകരമായ കമന്റുകൾ.
പ്രണവിന്റെ സഹോദരി വിസ്മയ പങ്കുവെച്ചത് തന്നോടൊപ്പമുള്ള ഒരു യാത്രയിൽ എവിടെ വച്ചോ ചായ കുടിക്കുന്ന പ്രണവിന്റെ ചിത്രമാണ്. ചിത്രത്തിനൊപ്പം വിസ്മയ ഇങ്ങനെ കുറിച്ചു ഹാപ്പി ബർത്ത് ഡേ ബ്രോസ്കി. എന്നാൽ വിസ്മയ തന്റെ കമന്റ് ബോക്സ് ഓഫ് ചെയ്തു വച്ചിരുന്നതിനാൽ ആരാധകരുടെ കമന്റുകൾ അവിടെ കാണാനില്ല. പ്രണവ് മോഹൻലാൽ 1990ലാണ് ജനിച്ചത്. തന്റെ പന്ത്രണ്ടാം വയസ്സിൽ അച്ഛന്റെ ബാല്യകാലം ചെയ്തുകൊണ്ട് സിനിമയിൽ അരങ്ങേറ്റം കുറിച്ചു.
കൂടാതെ സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ ലാലേട്ടന്റെ കുട്ടിക്കാലം ചെയ്തതും പ്രണവ് തന്നെയാണ്. പിന്നീട് ചെയ്ത പുനർജനി എന്ന ചിത്രത്തിലെ താരത്തിന്റെ അഭിനയം കണ്ട് അച്ഛന്റെ മകൻ എന്ന് തന്നെ ആരാധകരെ കൊണ്ട് പ്രണവിന് പറയിപ്പിക്കാൻ സാധിച്ചു. ഈ ചിത്രത്തിൽ പ്രണവിന് മികച്ച ബാലതാരത്തിനുള്ള അവാർഡും ലഭിച്ചിട്ടുണ്ട്. പിന്നീട് നീണ്ട ഇടവേളയ്ക്കുശേഷമാണ് പ്രണവ് മലയാളികളുടെ മുന്നിലേക്ക് എത്തിയത്. ഇന്ന് മലയാളികൾക്ക് പ്രിയപ്പെട്ട നടനെതിലുപരിയായി റിയൽ ലൈഫ് ചാർലിയാണ് പ്രണവ് മോഹൻലാൽ.