ഇന്നെന്റെ മകൾക്ക് അറിയില്ല ഇതാരെന്ന്, നാളെ അവളിത് അഭിമാനത്തോടെ കാണും!! ജീവിതയാത്രയിൽ ഒരു നിധി പോലെ സൂക്ഷിക്കും… | Megastar Mammootty Fan Girl Malayalam

Megastar Mammootty Fan Girl Malayalam : മലയാള സിനിമയിലെ നമ്മുടെ പ്രിയപ്പെട്ട താരം മമ്മൂട്ടി ഒരു കൊച്ചു പെൺകുട്ടിയെ കളിപ്പിക്കുന്ന മനോഹരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നാണ് സംഭവം. മമ്മൂട്ടിയും ജ്യോതികയുമാണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ.

അമ്മ സിൻസി അനിലിനോടൊപ്പം എത്തിയതായിരുന്നു ഇവ മറിയം. തോളിൽ ഒരു കൊച്ചു ബാഗും തൂക്കി മമ്മൂട്ടിയുടെ കൂടെ കളിക്കുകയും സംസാരിക്കുകയുമാണ് കൊച്ചു മിടുക്കി ഇവ മറിയം. ”ഇന്നെന്റെ മകൾക് അറിയില്ല അവൾ ചേർന്നു നിൽക്കുന്നതും ഓടി ചെന്ന് ചെവിയിൽ സ്വകാര്യം പറയുന്നതും അവളെ തലോടുന്നതും ചിരിപ്പിക്കുന്നതുമായ ആ വ്യക്തിത്വം ആരാണെന്ന്. നാളെ അവളിത് അഭിമാനത്തോടെ കാണും. ജീവിത യാത്രയിൽ ഒരു നിധിപോലെ സൂക്ഷിക്കും…

ഈ വീഡിയോ പകർത്തുമ്പോൾ എനിക്ക് അവളുടെ പ്രായത്തിലേക്ക്‌ ഒന്ന് മടങ്ങി പോകാൻ പറ്റിയിരുന്നെങ്കിലെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോയി” എന്ന് അമ്മ സിൻസി അനിൽ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചു. കൊച്ചി ഭവൻസിലെ എൽ. കെ.ജി വിദ്യാർത്ഥിനിയാണ് ഇവ മറിയം. ഇവയ്ക്കൊപ്പം മറ്റു കുട്ടികളും ലൊക്കേഷനിൽ ഉണ്ടായിരുന്നു. ചോക്ലേറ്റ് നൽകിയാണ് മമ്മൂട്ടി കുഞ്ഞുങ്ങളെ യാത്രയാക്കിയത്.

പന്ത്രണ്ട് വർഷങ്ങൾക് ശേഷം ജ്യോതിക മലയാള സിനിമയിൽ അഭിനയിക്കുന്നു എന്നത് ചിത്രത്തിന്റെ പ്രതേകതകളിൽ ഒന്നാണ്. ഇന്ത്യ മുഴുവൻ ചർച്ച ചെയ്യപ്പെട്ട ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാതൽ. രണ്ട് ദിവസം മുമ്പ് സൂര്യ ലോക്കഷനിൽ എത്തിയ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രെദ്ധ നേടിയിരുന്നു. റോർഷാക്കിനു ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമിക്കുന്ന ചിത്രം കൂടിയാണിത്. ദുൽഖർ സൽമാന്റെ വേഫേറേർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.

Rate this post