വിവാഹം കഴിഞ്ഞ ഉടൻ വിശേഷം; സന്തോഷ വാർത്ത അറിയിച്ച് മീര വാസുദേവ്, ആശംസകളേകി താരങ്ങളും ആരാധകരും.!! | Meera Vasudevan Happy News

Meera Vasudevan Happy News : സി കേരളം കുടുംബത്തിലേക്ക് പുതിയ അമ്മായിയമ്മയും മരുമകളും. ജൂൺ 17ന് സി കേരളത്തിൽ ആരംഭിക്കുന്ന മധുര നൊമ്പരക്കാറ്റ് എന്ന കുടുംബ സീരിയലിന്റെ ട്രെയിലർ ആണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ സി കേരളം ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജിലൂടെ മധുരനൊമ്പരക്കാറ്റിന്റെ പോസ്റ്ററും റിലീസ് തീയതിയും പുറത്തുവിട്ടിരിക്കുന്നു.

സി കേരളത്തിലെ അടുത്ത ഏറ്റവും സ്നേഹനിധികളായ അമ്മായിയമ്മയും മരുമോളും ആകാൻ പോവുകയാണ് മധുര നൊമ്പരക്കാറ്റ്. മലയാളി ഹൃദയത്തോട് ചേർത്തുനിർത്തിയ മീരാ വാസുദേവൻ ആണ് സുജാത സ്നേഹനിധിയായ അമ്മായി അമ്മയായി വരുന്നത്. ‘മകളെപ്പോലെ സ്നേഹിക്കാൻ കാത്തിരിക്കുന്ന സുജാത’ എന്ന ടാഗ് ലൈനോടെ ആണ് സീരിയൽ പോസ്റ്റർ പുറത്തിറങ്ങിയത്.

കുടുംബ വിളക്കിലെ സ്നേഹനിധിയായ ചേച്ചിയെ അവതരിപ്പിച്ച കുടുംബ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ മീരാ വാസുദേവൻ മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടവളാണ്. ഈയിടെ മീരാ വാസുദേവൻ റെ വിവാഹം നടന്നതും പ്രേക്ഷകർക്ക് ഒരു ആഘോഷമായിരുന്നു. ഇപ്പോഴിതാ പുതിയ വിശേഷം കൂടി. ജൂൺ 17ന് ആരംഭിക്കുന്ന മധുര നൊമ്പരക്കാറ്റ് തിങ്കൾ മുതൽ എല്ലാദിവസവും എട്ടുമണിക്ക് സി കേരളത്തിൽ സംപ്രേഷണം ചെയ്യുന്നു.

സിനിമകളെ വെല്ലുന്ന ട്രെയിലറാണ് സി കേരളം മധുരനൊമ്പര കാറ്റിന് തയ്യാറാക്കിയത്.ഈ രാജകീയ പരിവേഷം ഒട്ടും ചോരാതെ തന്നെ സീരിയലിൽ ഉടനീളം പ്രതീക്ഷിക്കുന്നുണ്ടെന്ന് പ്രേക്ഷകർ കമന്റ് ബോക്സിൽ പറയുന്നുണ്ട്. കുടുംബ വിളക്കിലെ ചേച്ചിക്ക് ശേഷം മീര വാസുദേവൻ അവതരിപ്പിക്കുന്ന അമ്മായിയമ്മ കഥാപാത്രമാണിത്.